കോന്നി: തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ എലിമുള്ളുംപ്ലാക്കലിൽ കുടിവെള്ളം ലഭ്യമായി ഒരാഴ്ച. കുടിവെള്ള പൈപ്പ് ലൈനിലെ അറ്റകുറ്റപ്പണി നടത്താൻ അധികൃതർ തയാറാകുന്നില്ലെന്ന് പരാതി. കോന്നി താഴം ശുദ്ധജല പദ്ധതിയിൽനിന്നുമാണ് എലിമുള്ളുംപ്ലാക്കൽ പ്രദേശത്തേക്ക് കുടിവെള്ളം പമ്പ് ചെയ്യുന്നത്. കോന്നി ഗ്രാമപഞ്ചായത്തിലെ ആവോലിക്കുഴി വാർഡിലാണ് ബൂസ്റ്റർ പമ്പ് ഹൗസ് സ്ഥാപിച്ചിരിക്കുന്നത്. എലിമുള്ളുംപ്ലാക്കൽ ആവോലിക്കുഴി റോഡിൻെറ അറ്റകുറ്റപ്പണി നടക്കുന്നതിനിടെ വെള്ളം പമ്പ് ചെയ്യുന്ന പ്രധാന പൈപ്പ് ലൈൻ തകരാറിലായതാണ് ശുദ്ധജലം ലഭിക്കാത്തതിന് കാരണമെന്ന് വാട്ടർ അതോറിറ്റി അധികൃതർ പറഞ്ഞു. നിരവധി തവണ പൈപ്പ് ലൈനിലെ തകരാർ പരിഹരിക്കണമെന്ന് പരാതി ഉന്നയിച്ചിട്ടും ഒരു നടപടിയും ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഇരുനൂറിലധികം വീടുകൾ ഉള്ള എലിമുള്ളുംപ്ലാക്കൽ പ്രദേശത്ത് വേനൽക്കാലത്ത് ഉൾപ്പെടെ ജനങ്ങൾ വാട്ടർ അതോറിറ്റി പൈപ്പ് ലൈനുകളെയാണ് ആശ്രയിക്കുന്നത്. മുമ്പ് എലിമുള്ളുംപ്ലാക്കലിൽ കുടിവെള്ള പൈപ്പ് ലൈൻ ഒടിഞ്ഞുമാറിയ ഭാഗം വർഷങ്ങൾ കഴിഞ്ഞിട്ടും പുനഃസ്ഥാപിക്കാൻ അധികൃതർ തയാറായിട്ടില്ലെന്നും നാട്ടുകാർ പറയുന്നു. തൊഴിലുറപ്പ് തൊഴിലാളിയെ മർദിച്ചതായി പരാതി കോന്നി: തൊഴിൽ തർക്കത്തെ തുടർന്ന് തൊഴിലുറപ്പ് തൊഴിലാളികൾ വനിത തൊഴിലാളിയെ ക്രൂരമായി മർദിച്ചതായി പരാതി. വിധവയായ വനിത തൊഴിലാളി ശോഭനക്കാണ് (44)മർദനമേറ്റത്. കലഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ ആറാംവാർഡ് കുളത്തുമണ്ണിൽ സി.ഡി.എസ് അംഗം അംബിക രവിയുടെ നേതൃത്വത്തിൽ രമണി, സുശീലൻ എന്നിവർ ചേർന്ന് മർദിച്ചതായി കൂടൽ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. മൺവെട്ടി കൊണ്ടുള്ള ആക്രമണത്തിൽ കാലുകൾക്കും ശരീരത്തിൻെറ മറ്റ് ഭാഗങ്ങൾക്കും ക്ഷതമേറ്റിട്ടുണ്ട്. ശോഭനയെ കോന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.