സ്വാഗതസംഘ രൂപവത്​കരണ യോഗം കോൺഗ്രസ് ബഹിഷ്കരിച്ചു

പത്തനംതിട്ട: കെ.എസ്.ആർ.ടി.സി ബസ് സ്​​റ്റാൻഡ്​​ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വിളിച്ച സ്വാഗതസംഘ രൂപവത്​കരണ യോഗത്തിൽനിന്ന്​ കോൺഗ്രസ് നേതാക്കൾ ഇറങ്ങിപ്പോയി. യു.ഡി.എഫ് സർക്കാറി​ൻെറ കാലത്ത് ആരംഭിച്ച ബസ് സ്​​റ്റാൻഡ്​​ നിർമാണം അഞ്ചുവർഷം കഴിഞ്ഞിട്ടും പൂർത്തീകരിക്കാത്തതിലും പണി പൂർത്തിയാകാതെ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ഉദ്ഘാടനം നടത്താൻ ശ്രമിക്കുന്നതിലും പ്രതിഷേധിച്ചാണ് നഗരസഭ യു.ഡി.എഫ് പാർലമൻെററി ലീഡർ കെ. ജാസിംകുട്ടി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് അബ്​ദുൽ കലാം ആസാദ് എന്നിവരുടെ നേതൃത്വത്തിൽ ബഹിഷ്കരിച്ചത്. നഗരസഭ ചെയർമാൻ ടി. സക്കീർ ഹുസൈ​ൻെറ അധ്യക്ഷതയിലാണ് യോഗം നടന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.