മല്ലപ്പള്ളി: കോട്ടാങ്ങൽ-കൊറ്റനാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ബാസ്റ്റോ റോഡ് നാടിന് സമർപ്പിച്ചു. വർഷങ്ങളായി തകർന്ന് വാഹനയാത്ര പോലും ദുസ്സഹമായിരുന്ന ചാലാപ്പള്ളി-കോട്ടാങ്ങൽ ബാസ്റ്റോ റോഡ് നവീകരിച്ച് ഉന്നത നിലവാരത്തിൽ പണി പൂർത്തികരിച്ചാണ് നാടിന് സമർപ്പിച്ചത്. ശനിയാഴ്ച ചുങ്കപ്പാറയിൽ നടന്ന യോഗത്തിൽ രാജു എബ്രഹാം എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബിന്ദു ചന്ദ്രമോഹൻ അധ്യക്ഷതവഹിച്ചു. കൊറ്റനാട് പഞ്ചായത്ത് പ്രസിഡൻറ് മനോജ് ചരളേൽ, കോട്ടാങ്ങൽ പഞ്ചായത്ത് ആക്ടിങ് പ്രസിഡൻറ് കെ.ആർ. കരുണാകരൻ, സി.പി.എം ഏരിയ കമ്മിറ്റി അംഗം ഇ.കെ. അജി, കെ. സുരേഷ്, അസിസ് റാവുത്തർ, അനീഷ് ചുങ്കപ്പാറ, നീന മാത്യു, ജമീല ബീവി, ജോസി ഇലഞ്ഞിപ്പുറം, സിബി മൈലോട്ട്, ഷാനവാസ്, ഷിന രാജൻ, സാംകുട്ടി പാലക്കാ മണ്ണിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.