ഏനാദിമംഗലത്ത് മൃഗസംരക്ഷണ പദ്ധതികൾ ഉദ്ഘാടനം ചെയ്തു

അടൂർ: ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ മൃഗസംരക്ഷണ മേഖലയിലെ പദ്ധതികളുടെ ഉദ്ഘാടനം നടത്തി. കേരള പുനര്‍നിര്‍മാണ പദ്ധതിയിൽ കോഴി വിതരണം, ജനകീയാസൂത്രണ പദ്ധതി ആടുവിതരണം എന്നിവയുടെ ഉദ്ഘാടനം മൃഗാശുപത്രി അങ്കണത്തില്‍ ഏനാദിമംഗലം പഞ്ചായത്ത് പ്രസിഡൻറ് പി. രാജഗോപാലന്‍ നായര്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡൻറ്​ ഉദയരശ്മി, വികസന സ്ഥിരം സമിതി ചെയര്‍മാന്‍ സാം വാഴോട്, ജനപ്രതിനിധികളായ ശങ്കര്‍ മാരൂര്‍, ജെ. പ്രകാശ്, അരുണ്‍ രാജ്, മിനി, കാഞ്ചന, വിദ്യ ഹരികുമാര്‍, വെറ്ററിനറി സര്‍ജന്‍ ഡോ. ജ്യോതി വി.ദേവ്, മൃഗാശുപത്രി ജീവനക്കാര്‍, ഗുണഭോക്താക്കള്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.