പന്തളം: ചരിത്രത്തിലെ ഏറ്റവും വലിയ സ്വകാര്യവത്കരണമാണ് നടക്കുന്നതെന്ന് സി.പി.എം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻ. പന്തളത്ത് സി.പി.എമ്മിലേക്ക് വന്ന ബി.ജെ.പി, കോൺഗ്രസ് പ്രവർത്തകരെ സ്വീകരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പി ഭാരത് മാതാവിന് ജയ് വിളിച്ചുകൊണ്ട് ഭാരതത്തെ വിൽക്കാൻ ശ്രമിക്കുന്നു. ബി.ജെ.പിയെ അധികാരത്തിൽ എത്തിച്ച ശതകോടീശ്വരന്മാരോടുള്ള കടപ്പാടാണ് കർഷകവിരുദ്ധ നയം. സി.പി.എം ഏരിയ കമ്മിറ്റി അംഗം കെ.പി. ചന്ദ്രശേഖരക്കുറുപ്പ് അധ്യക്ഷത വഹിച്ചു. കെ.ജെ. തോമസ്, കെ.പി. ഉദയഭാനു, ആർ. ഉണ്ണികൃഷ്ണപിള്ള, പി.ബി. ഹർഷകുമാർ, അനന്തഗോപൻ, ടി.ഡി. ബൈജു, വീണാ ജോർജ് എം.എൽ.എ, എ. പത്മകുമാർ, സുധീഷ് മിന്നി, ആർ. ഗോവിന്ദ്, ഇ. ഫസൽ, നവാസ് ഖാൻ, വി.കെ. മുരളി, സി.പി.എമ്മിലേക്ക് വന്ന അയ്യപ്പധർമ സംരക്ഷണ സമിതി ചെയർമാൻ എസ്. കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. PTL CPM PANDALAM പന്തളത്ത് സി.പി.എം സംഘടിപ്പിച്ച സമ്മേളനം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്യുന്നു കാൽനട ജാഥ പന്തളം: കേന്ദ്രസർക്കാറിൻെറ ജനവിരുദ്ധ നയങ്ങൾക്കെതിരെ അധ്യാപക സർവിസ് സംഘടന സമര സമിതിയുടെ നേതൃത്വത്തിൽ പന്തളം ഏരിയയിൽ നടത്തിയ കാൽനടജാഥക്ക് മുട്ടാർ ജങ്ഷനിൽ സ്വീകരണം നൽകി. കെ.എൻ. ശ്രീകുമാർ, വി.പി. തനൂജ, രാജേഷ്, കെ. ശ്രീകുമാർ എന്നിവർ സംസാരിച്ചു. സ്വീകരണത്തിന് കെ.എച്ച്. ഷിജു, വക്കാസ് അമീർ, ടി.എസ്. നസീർ ഖാൻ എന്നിവർ നേതൃത്വം നൽകി. PTL PANDALAM PRAKADANAM ഫോട്ടോ: അധ്യാപക സർവിസ് സംഘടന പന്തളത്ത് നടത്തിയ പ്രകടനം പോസ്റ്റ് ഓഫിസ് ധർണ പന്തളം: കേന്ദ്രസർക്കാറിൻെറ തെറ്റായ ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ പി.കെ.എസ് ഏരിയ കമ്മിറ്റി നേതൃത്വത്തിൽ പന്തളം പോസ്റ്റ് ഓഫിസിന് മുന്നിൽ നടത്തിയ ധർണ ജില്ല വൈസ് പ്രസിഡൻറ് വി.കെ. മുരളി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് എസ്. അരുൺ അധ്യക്ഷത വഹിച്ചു. എ. രാമൻ, എം.കെ. മുരളീധരൻ, എസ്. ചന്ദ്രൻ കുട്ടി എന്നിവർ സംസാരിച്ചു. PTL PKS PANDALAM ഫോട്ടോ: വിദ്യാഭ്യാസ നയത്തിനെതിരെ പി.കെ.എസ് പന്തളം ഏരിയ കമ്മിറ്റി നേതൃത്വത്തിൽ നടന്ന സമരം വി.കെ. മുരളി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.