തിരുവല്ല: ചെയർമാൻസ് റോഡിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവിന് ഗുരുതര പരിക്ക്. കല്ലുങ്കൽ ആറ്റുമാലിൽ വീട്ടിൽ എബ്രഹാമിനാണ് (34) പരിക്കേറ്റത്. വ്യാഴാഴ്ച രാത്രി 11 ഒാടെയായിരുന്നു അപകടം. ബൈക്ക് റോഡിലെ ഹംപിൽ കയറി നിയന്ത്രണം വിട്ടതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. തലക്ക് ഗുരുതര പരിക്കേറ്റ എബ്രഹാമിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗ്രാമസഭ തിരുവല്ല: കുറ്റൂർ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് ഗ്രാമസഭ പ്രസിഡൻറ് കെ.ജി. സഞ്ജു ഉദ്ഘാടനം നിർവഹിച്ചു. വാർഡ് അംഗം പ്രസന്നകുമാർ കുറ്റൂർ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ശ്രീജ ആർ. നായർ, കോഓഡിനേറ്റർ പ്രിയദർശിനി, ജയൻ ശൈത്യം, മോഹനൻ ചൊഴിയാംപാറ, വി.എം. സദാശിവൻ പിള്ള എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.