കായികമാണ് ലഹരി: ശ്രദ്ധേയമായി ലഹരിവിരുദ്ധ യുവജന പരേഡ്

കോന്നി: യുവതലമുറയെ ലഹരി ഉപയോഗത്തിൽനിന്ന് മോചിപ്പിക്കുന്നതിനായി നടപ്പാക്കുന്ന യുവ 2021 പദ്ധതിക്ക് തുടക്കംകുറിച്ച്​ കോന്നിയിൽ അഡ്വ. കെ.യു. ജനീഷ്കുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ നടന്ന ലഹരിവിരുദ്ധ പരേഡ് ശ്രദ്ധേയമായി. യുവ ജനപ്രതിനിധികൾ, കായികതാരങ്ങൾ, യുവജന ക്ലബ് ഭാരവാഹികൾ തുടങ്ങിയവരും പരേഡിൽ പങ്കാളികളായി. കായികമാണ് ലഹരി എന്ന മുദ്രാവാക്യവുമായാണ് എം.എൽ.എ​െക്കാപ്പം യുവജനങ്ങൾ പരേഡിൽ അണിനിരന്നത്. എലിയറയ്ക്കൽ മുതൽ ആനക്കൂട് വരെ സംഘടിപ്പിച്ച പരേഡ് റോളർ സ്കേറ്റിങ് ലോക ചാമ്പ്യൻ അഭിജിത് അമൽരാജ്, ഏഷ്യൻ യൂത്ത് വോളിബാൾ മത്സരാർഥി ജോബിൻ വർഗീസ് എന്നിവർ ചേർന്ന് ഫ്ലാഗ്ഓഫ് ചെയ്തു. തുടർന്ന് കോന്നി ആനക്കൂട്ടിൽ നടന്ന ചടങ്ങിൽ യുവ 2021 പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം അഡ്വ. കെ.യു. ജനീഷ്കുമാർ എം.എൽ.എ നിർവഹിച്ചു. ജിജോ മോഡി, ​ജോബി ടി.ഈ​േശാ, വർഗീസ് ബാബു, രേഷ്മ മറിയം റോയി, ആർ. ശ്രീലേഖ, സങ്കേഷ് ജി.നായർ, എം. അനീഷ് കുമാർ, അജിത് ശാന്തകുമാർ, സുമേഷ്, ഗിരീഷ് കലഞ്ഞൂർ തുടങ്ങിയവർ പങ്കെടുത്തു. PTL YUVA യുവ 2021​ൻെറ ഭാഗമായി കോന്നിയിൽ ജനീഷ്കുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ നടന്ന കൂട്ടയോട്ടം പെട്രോൾ വിലവർധനക്കെതിരെ ബി.എം.എസ് പന്തളം: പെട്രോൾ വിലവർധനക്കെതിരെ ബി.എം.എസ്​ പന്തളം മേഖല സമിതി പ്രതിഷേധ പ്രകടനവും യോഗവും നടത്തി. പന്തളം നവരാത്രി മണ്ഡപത്തിന്​ സമീപം നടന്ന യോഗം ജില്ല പ്രസിഡൻറ്​ എം.കെ. അരവിന്ദൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ്​ ഹരിക്കുട്ടൻപിള്ള അധ്യക്ഷതവഹിച്ചു. സത്യൻ, എം.ബി. ബിജുകുമാർ, സജികുമാർ, അനു, ശ്രീനി തുടങ്ങിയവർ പങ്കെടുത്തു. ഫോട്ടോ: PTL BMS പെട്രോൾ വിലവർധനക്കെതിരെ ബി.എം.എസ് പന്തളം മേഖല സമിതിയുടെ പ്രതിഷേധം ജില്ല പ്രസിഡൻറ്​ എം.കെ. അരവിന്ദൻ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.