നിയമസഭ തെരഞ്ഞെടുപ്പ്: ഇലക്​ഷന്‍ ഓഫിസര്‍മാരുടെ യോഗം ചേര്‍ന്നു

പത്തനംതിട്ട: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ റിട്ടേണിങ്​ ഓഫിസര്‍മാരുടെയും അഡീഷനല്‍ റിട്ടേണിങ്​ ഓഫിസര്‍മാരുടെയും ഇലക്ടറല്‍ രജിസ്​ട്രേഷന്‍ ഓഫിസര്‍മാരുടെയും ഇലക്​ഷന്‍ ഡെപ്യൂട്ടി തഹസിദാര്‍മാരുടെയും അവലോകന യോഗം കലക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്​ഡിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്നു. പോളിങ്​ ബൂത്തുകളില്‍ കുടിവെള്ളം, വൈദ്യുതി, ടോയ്‌ലറ്റ്, നെറ്റ് കണക്​ഷന്‍ തുടങ്ങിയ അടിസ്ഥാന സൗകര്യം റിട്ടേണിങ്​ ഓഫിസര്‍മാര്‍ ഉറപ്പുവരുത്തണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ ആയിരത്തിലധികം വോട്ടര്‍മാരുള്ള പോളിങ്​ ബൂത്തുകളില്‍ ഓക്‌സിലറി ബൂത്തുകള്‍ സജ്ജമാക്കും. ജില്ലയില്‍ ആകെയുള്ള 1530 ബൂത്തുകളില്‍ 453 ഓക്‌സിലറി പോളിങ്​ ബൂത്തുകളാണ് സജ്ജീകരിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ പോസ്​റ്റല്‍ ബാലറ്റുകളുടെ എണ്ണത്തില്‍ വര്‍ധനയുള്ളതിനാല്‍ കൂടുതല്‍ കൗണ്ടിങ്​ ടേബിളുകള്‍ സജ്ജീകരിക്കേണ്ടിവരുമെന്നും കലക്ടര്‍ പറഞ്ഞു. ഇലക്​ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ കെ. ചന്ദ്രശേഖരന്‍ നായര്‍, അടൂര്‍ ആര്‍.ഡി.ഒ എസ്. ഹരികുമാര്‍, തിരുവല്ല ആര്‍.ഡി.ഒ പി. സുരേഷ്, എല്‍.ആര്‍ ഡെപ്യൂട്ടി കലക്ടര്‍ എസ്. സന്തോഷ്, ആര്‍.ആര്‍ ഡെപ്യൂട്ടി കലക്ടര്‍ ജെസിക്കുട്ടി മാത്യു, എല്‍.എ ഡെപ്യൂട്ടി കലക്ടര്‍ ആര്‍. ബീനാ റാണി തുടങ്ങിയവർ പങ്കെടുത്തു. PTL dc meeting നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പത്തനംതിട്ട ജില്ലയിലെ റിട്ടേണിങ്​ ഓഫിസര്‍മാരുടെയും അഡീഷനല്‍ റിട്ടേണിങ്​ ഓഫിസര്‍മാരുടെയും ഇലക്ടറല്‍ രജിസ്​ട്രേഷന്‍ ഓഫിസര്‍മാരുടെയും ഇലക്​ഷന്‍ ഡെപ്യൂട്ടി തഹസിൽദാര്‍മാരുടെയും അവലോകനയോഗം ജില്ല കലക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്​ഡിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്നപ്പോള്‍ റബര്‍ ഷീറ്റ് ലേലം 17ന് പത്തനംതിട്ട: കൊട്ടാരക്കര ഇ.ടി.സിയില്‍ രണ്ടര ടണ്‍ റബര്‍ ഷീറ്റ്, 200കിലോ ഒട്ടുകറ എന്നിവയുടെ പുനര്‍ലേലം ഈ മാസം 17ന് പകല്‍ 11.30ന് നടത്തും. സീല്‍ ​െവച്ച ക്വട്ടേഷനുകള്‍ അന്ന് പകല്‍ 11 വരെ നല്‍കാം. ഫോണ്‍: 9400498679.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.