കിഴക്കൻ മുത്തൂർ-മുത്തൂർ റോഡിലെ സർവേ നടപടി ആരംഭിച്ചു

തിരുവല്ല: ഉന്നത നിലവാരത്തിൽ പുനർനിർമിക്കുന്ന കിഴക്കൻ മുത്തൂർ-മുത്തൂർ റോഡിലെ സർവേനടപടി ആരംഭിച്ചു. റോഡി​ൻെറ വീതി 10 മീറ്ററായി വർധിപ്പിക്കുന്നതി​ൻെറ ഭാഗമായ സർവേനടപടിയാണ് ആരംഭിച്ചത്. കുറ്റൂർ-മനയ്ക്കച്ചിറ-കിഴക്കൻ മുത്തൂർ റോഡ് നിർമാണത്തി​ൻെറ ഭാഗമായാണ് മുത്തൂർ റോഡും പുനർനിർമിക്കുന്നത്. സ്ഥലം വിട്ടുനൽകുന്നവരുടെ മതിലുകൾ പൊളിച്ചുനീക്കേണ്ടിവന്നാൽ അവ പുനർനിർമിച്ചുനൽകും. കുറ്റൂർ മുതൽ കിഴക്കൻ മുത്തൂർ വരെ ഭാഗത്ത് ഒന്നാംഘട്ട ടാറിങ്​ പൂർത്തിയായിട്ടുണ്ട്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 24 കോടി ചെലവഴിച്ചാണ് റോഡ് പുനർനിർമിക്കുന്നത്. നിർമാണം പൂർത്തിയാകുന്നതോടെ എം.സി റോഡിൽ തിരുവല്ല നഗരത്തിലെ തിരക്കിലകപ്പെടാതെ യാത്രക്കാർക്ക് കുറ്റൂരിൽനിന്ന്​ മുത്തൂരിൽ എത്താൻ കഴിയുമെന്ന് മാത്യു ടി.തോമസ് എം.എൽ.എ പറഞ്ഞു. ഫോട്ടോ : PTL ROAD SERVAY ഉന്നതനിലവാരത്തിൽ പുനർനിർമിക്കുന്ന കിഴക്കൻ മുത്തൂർ-മുത്തൂർ റോഡിലെ സർവേ നടപടി ആരംഭിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.