റോഡ് വികസനത്തി​െൻറ മറവിൽ അനധികൃത ഭൂമി നികത്തൽ

റോഡ് വികസനത്തി​ൻെറ മറവിൽ അനധികൃത ഭൂമി നികത്തൽ റാന്നി: സംസ്ഥാന ഹൈവേ വികസനത്തി​ൻെറ മറവിൽ റാന്നിയിൽ അനധികൃത ഭൂമി നികത്തൽ. പ്ലാച്ചേരി-കോന്നി റീച്ച്​ നിർമാണത്തിനിടെയാണ്​ നികത്തൽ നടന്നതെന്നാണ്​ ആരോപണം. മന്ദമരുതി ജങ്​ഷനു സമീപം വായനശാല പടിക്കൽ സ്വകാര്യ ഭൂമിയിൽ കെ.എസ്.ടി.പി സ്​റ്റോക്​ യാർഡ് എന്ന ബോർഡുവെച്ചാണ് അനധികൃതമായി ഭൂമി നികത്തുന്നതത്രേ. ഇതുമൂലം സമീപ വസ്തു ഉടമകളുടെ സ്ഥലത്ത് മരങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. വസ്തുവിലൂടെ ഉണ്ടായിരുന്ന കൈത്തോടും മണ്ണിട്ട് നികത്തി. നല്ല മഴ പെയ്താൽ മണ്ണ് ഒഴുകി വസ്തു ഉടമകൾക്ക് നാശനഷ്​ടം ഉണ്ടാകും. മൺകൂനയുടെ വശത്തുകൂടി വഴി വെട്ടി സ്ഥലം പൂർണമായും മണ്ണിട്ട് നികത്താനുള്ള ശ്രമത്തിലാണ് ഉടമ ഇപ്പോൾ. കെ.എസ്.ടി.പിയുടെയും റോഡ് നിർമാണ കമ്പനികളുടെയും ശ്രദ്ധയിൽപെടുത്തി കൈത്തോട് പുനഃസ്ഥാപിക്കുകയും സമീപവാസികളുടെ ആശങ്കകൾ പരിഹരിക്കാനും അധികൃതർ തയാറായി​െല്ലങ്കിൽ സമരപരിപാടികൾക്ക് രൂപം നൽകുമെന്ന് വാർഡ് അംഗം റൂബി കോശി, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി പ്രമോദ് മന്ദമരുതി എന്നിവർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.