തിരുവല്ലയിൽ ഓണം ഫെസ്റ്റ്​ തുടങ്ങി

തിരുവല്ല: നഗരത്തിൽ സ്വകാര്യ ബസ്​സ്റ്റാൻഡിന് സമീപത്തെ മുനിസിപ്പൽ മൈതാനിയിൽ ഓണം ഫെസ്റ്റ് തുടങ്ങി. നഗരസഭ അധ്യക്ഷ ശാന്തമ്മ വർഗീസ് ഉദ്ഘാടനം നിർവഹിച്ചു. അക്വാ ഷോ ഉപാധ്യക്ഷൻ ജോസ് പഴയിടവും ജംഗിൾ ഷോ വാർഡ് കൗൺസിലർ ജിജി വട്ടശ്ശേരിയും സ്റ്റാൾ ഉദ്ഘാടനം മാത്യൂസ് ചാലക്കുഴിയും നിർവഹിച്ചു. ഇന്ത്യ ഗേറ്റിന്റെ മാതൃകയിലാണ് മേളയുടെ പ്രധാനകവാടം ഒരുക്കിയത്. പ്രമുഖ എക്സിബിഷൻ പ്രചാരകരായ വിവിഡ് എന്‍റർടെയിനേഴ്‌സ് അണിയിച്ചൊരുക്കിയ മേള സെപ്റ്റംബർ 20 വരെ ആസ്വദിക്കാം. ദിവസവും രാവിലെ 11 മുതൽ രാത്രി ഒമ്പതു വരെയാണ് പ്രദർശനമെന്നും അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് മേളയിലേക്ക് പ്രവേശനം സൗജന്യമാണെന്നും ഡയറക്ടർ അബു നിദാൽ, മാനേജർ ജോർജ് വില്യംസ് എന്നിവർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.