റാന്നി: പഴവങ്ങാടിക്കര സർവിസ് സഹകരണ ബാങ്ക് പ്രഭാത സായാഹ്ന ശാഖപ്രവർത്തനം ആരംഭിച്ചു. ഇട്ടിയപ്പാറയിലുള്ള ബാങ്കിൻെറ പഴയ ആസ്ഥാന മന്ദിരത്തിൽ ആന്‍റോ ആന്‍റണി എം.പി ഉദ്ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡന്‍റ് ജേക്കബ് ലൂക്കോസ് അധ്യക്ഷത വഹിച്ചു. കാഷ് കൗണ്ടറിൻെറ ഉദ്ഘാടനം ഡി.സി.സി പ്രസിഡന്‍റ് പ്രഫ. സതീഷ് കൊച്ചുപറമ്പിലും ആദ്യ നിക്ഷേപം സ്വീകരിക്കൽ മുൻ എം.എൽ.എ രാജു എബ്രഹാമും, സ്ട്രോങ്ങ് റൂം ഉദ്ഘാടനം പത്തനംതിട്ട ജോയന്റ് രജിസ്ട്രാർ ഹിരൺ എം.പിയും നിർവഹിച്ചു. പി.ആർ. പ്രസാദ്, എബ്രഹാം മാത്യു പനച്ചുമൂട്ടിൽ, ടി.കെ. സാജു, ജെസി അലക്സ്, അനിത അനിൽകുമാർ, പ്രകാശ് തോമസ്, സതീഷ് കെ. പണിക്കർ, സി.വി. മാത്യു, രാജു മരുതിക്കൽ, അന്നമ്മ തോമസ്, അനിയൻ വളയനാട്, എ.ജി. ആനന്ദൻ പിള്ള, ആലിച്ചൻ ആറൊന്നിൽ, സനോജ് മേമന, ഗോപകുമാർ എ.ജി, ബിനു സി. മാത്യു, കമറുദ്ദീൻ ഐ, കെ.സി. മാത്യു, ജേക്കബ് എബ്രഹാം, ഷാജി മാവേലി, ജോൺ എബ്രഹാം തുടങ്ങിയവർ സംസാരിച്ചു. ptl rni _1 bank ഫോട്ടോ: പഴവങ്ങാടിക്കര സർവിസ് സഹകരണ ബാങ്ക് ശാഖയുടെ ഉദ്ഘാടനം ആന്‍റോ ആന്‍റണി എം.പി നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.