പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരെ ലൈംഗികമായി അതിക്രമം കാട്ടിയ കേസിൽ പ്രതിക്ക് ഏഴുവർഷം കഠിനതടവും 65,000 രൂപ പിഴയും. തണ്ണിത്തോട് തൂമ്പാകുളം തൈപ്പറമ്പിൽ പ്രകാശിനെയാണ് (43) പത്തനംതിട്ട അഡീഷനൽ ഡിസ്ട്രിക് ആൻഡ് സെഷൻസ് കോടതി ഒന്ന് (പ്രിൻസിപ്പൽ പോക്സോ കോടതി) ജഡ്ജി ജയകുമാർ ജോൺ ശിക്ഷിച്ചത്. പോക്സോ നിയമത്തിലെ വകുപ്പ് ഏഴ് പ്രകാരം നാലുവർഷവും 40,000 രൂപയും ഐ.പി.സി 457 പ്രകാരം മൂന്നുവർഷവും 25,000 രൂപയും കഠിനതടവും പിഴയുമാണ് വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ അഞ്ചുമാസംകൂടി കഠിനതടവ് അനുഭവിക്കണം. പിഴത്തുക ഇരയായ പെൺകുട്ടിക്ക് നൽകണം. കഴിഞ്ഞ ജനുവരി ഒന്നിനാണ് സംഭവം. ഉറങ്ങിക്കിടന്ന പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചകയറിയ പ്രതി, ലൈംഗികാതിക്രമം കാട്ടിയതിന് തണ്ണിത്തോട് എസ്.ഐ ആയിരുന്ന ആർ. മനോജ്‌കുമാറാണ് കേസെടുത്തതും കുറ്റപത്രം സമർപ്പിച്ചതും. പ്രോസിക്യൂഷനുവേണ്ടി പോക്സോ സ്പെഷൽ പ്രോസിക്യൂട്ടർ ജയ്‌സൺ മാത്യൂസ് ഹാജരായി. PTL 12 POKSO PRAKASH പ്രകാശ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.