പഞ്ചപാണ്ഡവ ക്ഷേത്രങ്ങൾ സന്ദർശിക്കാൻ അവസരമൊരുക്കി കെ.എസ്.ആർ.ടി.സി

ആറന്മുള: പഞ്ചപാണ്ഡവ ക്ഷേത്രങ്ങൾ സന്ദർശിക്കുന്നതിന് അവസരമൊരുക്കി കെ.എസ്.ആർ.ടി.സി ഒരുക്കിയ തീർഥാടക പാക്കേജിന്​ വരവേൽപ്​. ആറന്മുളയിലെത്തിയ കെ.എസ്.ആർ.ടി.സി ബസിന് പള്ളിയോട സേവാസംഘം നേതൃത്വത്തിൽ സ്വീകരണം നൽകി. നെയ്യാറ്റിൻകരയിൽനിന്ന്​ എത്തിയ ബസിനെ കിഴക്കേനടയിൽ പള്ളിയോട സേവാസംഘം ഓഫിസായ പാഞ്ചജന്യത്തിന് മുന്നിൽനിന്ന് ക്ഷേത്രത്തിലേക്ക് വഞ്ചിപ്പാട്ടി‍ൻെറ അകമ്പടിയോടെ സ്വീകരിച്ചു. സെക്രട്ടറി പാർഥസാരഥി ആർ. പിള്ള, ട്രഷറർ കെ. സഞ്ജീവ് കുമാർ, ശരത് പുന്നംതോട്ടം, പി.ആർ. രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. പത്തനംതിട്ട ഡി.ടി.ഒ തോമസ് മാത്യു, ബജറ്റ് ടൂറിസം സെൽ കോഓഡിനേറ്റർ പ്രശാന്ത്, സോണൽ കോഓഡിനേറ്റർ അനീഷ്, ജില്ല കോഓഡിനേറ്റർ സന്തോഷ് കുമാർ, ചെങ്ങന്നൂർ എ.ടി.ഒ എ. അജിത് എന്നിവരും പ​ങ്കെടുത്തു. PTL 12 ksrtc ബജറ്റ് ടൂറിസത്തി‍ൻെറ ഭാഗമായി ആറന്മുളയിൽ എത്തിയ ബസിന്​ നൽകിയ സ്വീകരണം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.