റാന്നി മണ്ഡലത്തിൽ യാത്രക്ലേശം:​ യോഗം വിളിച്ച് എം.എൽ.എ

റാന്നി: നിയോജകമണ്ഡലത്തിൽ യാത്രക്ലേശം രൂക്ഷമായി അനുഭവപ്പെടുന്ന മേഖലകളിലേക്ക് കൂടുതൽ ബസ് സർവിസുകൾ തുടങ്ങും. ഇതുസംബന്ധിച്ച്​ മോട്ടോർ വാഹന വകുപ്പി‍ൻെറയും കെ.എസ്.ആർ.ടി.സി അധികൃതരുടെയും സ്വകാര്യ ബസ് ഉടമകളുടെയും യോഗം പ്രമോദ് നാരായണൻ എം.എൽ.എ വിളിച്ചുചേർത്തു. യാത്രക്ലേശം രൂക്ഷമായി അനുഭവപ്പെടുന്ന പ്രദേശങ്ങളിലേക്ക് റൂട്ടുകൾ പുനർനിർണയിക്കാൻ സ്വകാര്യ ബസുടമകളെ ചേർത്ത്​ ബന്ധപ്പെട്ട വകുപ്പുകൾ പ്രത്യേകം യോഗം ചേരും. കോവിഡ് കാലത്തിനുശേഷം ഉൾനാടൻ പ്രദേശങ്ങളിൽ സർവിസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി-സ്വകാര്യ ബസുകൾ സർവിസ് നിർത്തിയത് ഈ പ്രദേശങ്ങളിൽ യാത്രക്ലേശത്തിന് ഇടയാക്കി. ഉദ്യോഗസ്ഥരെയും വിദ്യാർഥികളെയും തൊഴിലാളികളെയും ഇത് പ്രതിസന്ധിയിലാക്കി. നിർത്തിവെച്ച സർവിസുകൾ എത്രയും വേഗം പുനരാരംഭിക്കാൻ കെ.എസ്.ആർ.ടി.സിയോട് ആവശ്യപ്പെട്ടു. ഓണക്കാലത്തിന് മുമ്പ് എല്ലാ പ്രദേശങ്ങളിലേക്കും സർവിസുകൾ ആരംഭിച്ച് യാത്രക്ലേശം ഇല്ലാതാക്കുകയാണ് ലക്ഷ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.