മെഡിക്കൽ ക്യാമ്പ്​

ചങ്ങനാശ്ശേരി: ചെത്തിപ്പുഴ സെന്‍റ്​ തോമസ് ആശുപത്രിയിലെ ഡിപ്പാർട്ടുമെന്‍റ്​ ഓഫ് ഒബ്‌സ്റ്റെട്രിക്‌സ് ആൻഡ് ഗൈനക്കോളജിയുടെ നേതൃത്വത്തിൽ ഗർഭാശയ, അണ്ഡാശയ മുഴ രോഗ നിർണയവും സൗജന്യ ലാപ്രോസകോപ്പിക് മെഡിക്കൽ ക്യാമ്പും 22 മുതൽ 31 വരെ രാവിലെ ഒമ്പത്​ മുതൽ ഉച്ചക്ക് ഒരുമണി വരെ നടക്കും. വാഴപ്പള്ളി പഞ്ചായത്ത് പ്രസിഡന്‍റ്​ ഷീല തോമസ് ഉദ്ഘാടനം ചെയ്യും. ഡോ. മഞ്ജു എലിസബത്ത് സെബാസ്റ്റ്യൻ നേതൃത്വം നല്കും. ക്യാമ്പിൽ സൗജന്യ കൺസൾട്ടേഷനും ലാബ്, സ്‌കാനിങ്​, എക്‌സറേ തുടങ്ങിയവക്ക് ഡിസ്‌കൗണ്ടും ലഭിക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവരിൽ നിന്നും ഡോക്ടർ നിർദ്ദേശിക്കുന്ന രോഗികൾക്ക് ശസ്ത്രക്രിയക്ക് സ്‌പെഷ്യൽ ഡിസ്‌കൗണ്ടും നൽകും. ഫോൺ: 8943353611, 8606998395, 0481 2722100.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.