പത്തനംതിട്ട: രാജീവ് ഗാന്ധിയുടെ 78ാമത് ജന്മദിനം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മലയാലപ്പുഴയിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. അമ്പലം ജങ്ഷനിൽ നടന്ന അനുസ്മരണ സമ്മേളനം കേരളപ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് ദിലീപ്കുമാർ പൊതീപ്പാട് അധ്യക്ഷതവഹിച്ചു. കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി പ്രമോദ് താന്നിമൂട്ടിൽ, മുൻ മണ്ഡലം പ്രസിഡന്‍റ് അനിൽ വാഴുവേലിൽ, മണ്ഡലം ഭാരവാഹികളായ ശശിധരൻ നായർ പാറയരുകിൽ, മീരാൻ വടക്കുപുറം, ബെന്നി ഈട്ടിമൂട്ടിൽ, പഞ്ചായത്ത് അംഗം ബിന്ദു ജോർജ്, ജയിംസ് പരുത്തിയാനിക്കൽ, ജേക്കബ് മാത്യു, ശ്രീകുമാർ ചെറിയത്ത്, സുനിൽകുമാർ മലയാലപ്പുഴ, ബീന ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു. പരീക്ഷക്ക് അപേക്ഷിക്കാം പത്തനംതിട്ട: ഗവ. ഐ.ടി.ഐ ചെന്നീര്‍ക്കരയില്‍ നടക്കുന്ന എസ്.സി.വി.ടി 1,2,3,4 (സെമസ്റ്റര്‍ സപ്ലിമെന്‍ററി)പരീക്ഷയില്‍ പങ്കെടുക്കുന്നതിന് നിശ്ചിത ഫോറത്തില്‍ അപേക്ഷ ക്ഷണിച്ചു. 2014 ആഗസ്റ്റ് സെഷനില്‍ പ്രവേശനം നേടിയ ഫോര്‍ത്ത് സെമസ്റ്റര്‍ പരീക്ഷ മുമ്പ് എഴുതി പരാജയപ്പെട്ട ട്രെയിനികള്‍ക്കും 2015 ആഗസ്റ്റ് സെഷന്‍ മുതല്‍ 3,4 സെമസ്റ്റര്‍ പരീക്ഷകള്‍ എഴുതി മുമ്പ് പരാജയപ്പെട്ട ട്രെയിനികള്‍ക്കും 2016 ആഗസ്റ്റ് സെഷന്‍ മുതല്‍ 2,3,4 സെമസ്റ്റര്‍ പരീക്ഷകള്‍ എഴുതി പരാജയപ്പെട്ട ട്രെയിനികള്‍ക്കും 2017 ആഗസ്റ്റ് സെഷന്‍ മുതല്‍ പ്രവേശനം നേടി മുമ്പ് 1,2,3, 4 സെമസ്റ്റര്‍ പരീക്ഷ എഴുതി പരാജയപ്പെട്ട്, തുടര്‍ച്ചയായ അഞ്ചുവര്‍ഷത്തിനുള്ളില്‍ അഞ്ച് അവസരങ്ങള്‍ വിനിയോഗിക്കാത്ത ട്രെയിനികള്‍ക്കും സെപ്റ്റംബര്‍ 2022ല്‍ നടക്കുന്ന എസ്.സി.വി.ടി സപ്ലിമെന്ററി പരീക്ഷകളില്‍ പങ്കെടുക്കുന്നതിന് നിശ്ചിത ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കാം. ഈ മാസം 23ന് വൈകീട്ട് നാലിന് മുമ്പ് ബന്ധപ്പെട്ട പ്രിന്‍സിപ്പല്‍മാര്‍ക്ക് സമര്‍പ്പിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.