തെരുവുനായ്​ക്കൾ ആടുകളെ ആക്രമിച്ചു

കൊടുമൺ: ആടുകളെ തെരുവുനായ്ക്കൾ പരിക്കേൽപിച്ചു. ഐക്കാട് പണിക്കശ്ശേരിൽ ശിവപ്രസാദ്, ഉഷ വല്യവീട്ടിൽ എന്നിവരുടെ രണ്ട്​​ ആടിനെയാണ് ആക്രമിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു സംഭവം. പറമ്പിൽ കെട്ടിയിരുന്ന ആടുകളെ നായ്ക്കൾ കൂട്ടമായെത്തി ആക്രമിക്കുകയായിരുന്നു. കരച്ചിൽ കേട്ട്​ സമീപവാസികളെത്തി നായ്ക്കളെ ഓടിക്കുകയായിരുന്നു. കടിയേറ്റ ആടുകളെ മൃഗാശുപത്രിയിൽ എത്തിച്ച് കുത്തിവെപ്പെടുത്തു. ഐക്കാട് ഭാഗത്ത് തെരുവുനായ് ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.