പത്തനംതിട്ട: എസ്.വൈ.എസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ അവശത അനുഭവിക്കുന്നവർക്കും കിടപ്പുരോഗികൾക്കും സഹായകമാകുന്ന വീൽചെയർ, വാട്ടർബെഡ്, എയർ ബെഡ്, ബാക്ക് റെസ്റ്റ് കട്ടിൽ തുടങ്ങിയ മെഡിക്കൽ ഉപകരണങ്ങൾ ആവശ്യക്കാർക്ക് സൗജന്യമായി ലഭ്യമാക്കുന്ന എസ്.വൈ.എസ് ജില്ല സാന്ത്വന കേന്ദ്രം നാടിന് സമർപ്പിച്ചു. ആന്‍റോ ആന്‍റണി എം.പി ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് സംസ്ഥാന സാന്ത്വനം പ്രസിഡന്‍റ് ഡോ. അബ്ദുസ്സലാം മുസ്‌ലിയാർ ദേവർശ്ശോല മുഖ്യപ്രഭാഷണം നടത്തി. കേരള മുസ്‌ലിം ജമാഅത്ത് ജില്ല പ്രസിഡന്‍റ് അഷ്റഫ് അലങ്കാർ അധ്യക്ഷത വഹിച്ചു. സലാഹുദ്ദീൻ മദനി, എ.പി. മുഹമ്മദ് അഷ്ഹർ, സയ്യിദ് ബാഫഖ്റുദ്ദീൻ ബുഖാരി, സുധീർ വഴിമുക്ക്, അബ്ദുസ്സലാം സഖാഫി, എ.എം. ഇസ്മായിൽ, റിജിൻഷാ കോന്നി, കോയ പത്തനംതിട്ട എന്നിവർ സംസാരിച്ചു. PTL 11 ANTO എസ്.വൈ.എസ് ജില്ല സാന്ത്വന കേന്ദ്രം പത്തനംതിട്ടയിൽ ആന്‍റോ ആന്‍റണി എം.പി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.