പത്തനംതിട്ട റേഡിയോ നിലയം ഓണത്തിന്

പത്തനംതിട്ട: ജില്ലയുടെ അഭിമാന പദ്ധതിയായ റേഡിയോ നിലയത്തിന്റെ നിർമാണപ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണെന്ന്​ ആന്റോ ആന്റണി എം.പി അറിയിച്ചു. കഴിഞ്ഞദിവസം അസി. ഡയറക്ടർ ഒ.വി. വർഗീസിന്റെ നേതൃത്വത്തിൽ എഫ്.എം ആന്റിന സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ പൂർത്തിയായി. നിലയത്തിൽ സ്ഥാപിക്കാനുള്ള ട്രാൻസ്മിറ്റർ ഡൽഹിയിൽനിന്ന് ദിവസങ്ങൾക്കുള്ളിൽ പത്തനംതിട്ടയിൽ എത്തിച്ചേരും. ഓണനാളുകളിൽ പ്രക്ഷേപണം ആരംഭിക്കാനാണ് ശ്രമമെന്ന്​ ആന്റോ ആന്റണി എം.പി പറഞ്ഞു. സ്ഥലം സന്ദർശിച്ച എം.പി നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തി. ഓമല്ലൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോൺസൺ വിളവിനാൽ, ഒ.വി. വർഗീസ്, വനജകുമാർ എന്നിവരും ഒപ്പമുണ്ടായിരുന്നു. --------------------------- നിലക്കലിലെ ടോൾ പിരിവ്​; ബി.ജെ.പി പ്രതിഷേധിച്ചു പത്തനംതിട്ട: നിലക്കലിൽ തീർഥാടകരുടെ വാഹനങ്ങളിൽനിന്ന്​ ടോൾ പിരിക്കുന്നതിനെതി​രെ ബി.ജെ.പി പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പൊലീസ് ചെക്ക്പോസ്റ്റിന്​ സമീപത്തെ പാർക്കിങ്​ ഫീസാണെന്നുപറഞ്ഞ്​ ടോൾ പിരിക്കുന്നത്​. നിലക്കലിൽ ടോൾ പിരിക്കാൻ പാടില്ലെന്ന ഹൈകോടതി ഉത്തരവിനെ മറികടന്നാണിത്​​. ബി.ജെ.പി ജില്ല പ്രസിഡന്റ്‌ അഡ്വ. വി.എ. സൂരജ് പ്രതിഷേധ ധർണ ഉദ്​ഘാടനം ചെയ്തു. ---------------------- യോഗം ചേരും പത്തനംതിട്ട: ജനുവരി ഒന്ന്​ 2023 യോഗ്യത തീയതി നിശ്ചയിച്ച് 18 വയസ്സ്​ പൂര്‍ത്തീകരിച്ച മുഴുവന്‍പേരെയും വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനും നിലവിലെ പട്ടികയിലെ തെറ്റ് തിരുത്തുന്നതിനും ഒരു പോളിങ്​ സ്റ്റേഷനില്‍നിന്ന്​ മറ്റൊരു പോളിങ്​ സ്റ്റേഷനിലേക്ക് പേര് മാറ്റുന്നതിനും വോട്ടര്‍ ഐഡി കാര്‍ഡുമായി ആധാര്‍ ലിങ്ക് ചെയ്യുന്നതും സംബന്ധിച്ച യോഗം ശനിയാഴ്ച വൈകീട്ട്​ 3.30ന് കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യരുടെ അധ്യക്ഷതയില്‍ കലക്​ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് ഡെപ്യൂട്ടി കലക്ടര്‍ (ഇലക്​ഷന്‍) അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.