റാന്നി: റോഡ് വികസനം കഴിഞ്ഞപ്പോൾ ബ്ലോക്കുപടി അപകട മേഖലയായി. പുനലൂർ - മൂവാറ്റുപുഴ റോഡിലെ പ്രധാന ജങ്ഷനാണ് ബ്ലോക്കുപടി. നേരത്തേ ഇവിടെ അപകടം കുറച്ചിരുന്നത് ഒരു ആൽമരമായിരുന്നു. ഇത് ട്രാഫിക് ഐലൻഡ് പോലെ ഉപകാര പ്രദമായിരുന്നു. ആലിനെ ചുറ്റി വാഹനങ്ങൾ പോകുന്നതിനാൽ സുരക്ഷിതമായിരുന്നു. ആൽമരം വെട്ടിയതിനെ തുടർന്ന് മൂന്ന് സ്ഥലങ്ങളിൽനിന്ന് വരുന്ന വാഹനങ്ങൾ തലങ്ങും വിലങ്ങും പായുന്നു. ഇപ്പോൾ കെ.എസ്.ടി.പി താൽക്കാലികമായി മണൽചാക്ക് അടുക്കി വെച്ചാണ് ഡിവൈഡർ ഉണ്ടാക്കിയിരിക്കുന്നത്. ഇത് പര്യാപ്തമാകുന്നില്ല. തലനാരിഴക്കാണ് അപകടം ഒഴിവാകുന്നത്. സ്ഥിരമായി സംവിധാനം ഉണ്ടാക്കി സൈൻ ബോർഡുകൾ സ്ഥാപിക്കണമെന്നാണ് ആവശ്യം. Ptl rni_2 blockpady ഫോട്ടോ: റാന്നി ബ്ലോക്ക് പടി ജങ്ഷൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.