കണ്ടൻപേരൂർ-ചെട്ടിയാർ മുക്ക് റോഡ് തകർന്നിട്ട് വർഷങ്ങൾ

മല്ലപ്പള്ളി: കണ്ടൻപേരൂർ-ചെട്ടിയാർ മുക്ക് റോഡ് തകർന്നടിഞ്ഞ് കാൽനടപോലും ദുസ്സഹമായിട്ട് വർഷങ്ങൾ. അറ്റകുറ്റപ്പണിക്കായി ഒരുവർഷം മുമ്പ്​ ഇറക്കിയ മെറ്റൽ ഇപ്പോൾ അപകട ഭീഷണിയാണ്. റോഡിന്റെ മിക്ക ഭാഗങ്ങളിലും ടാറിങ് ഇളകി വലിയ കുഴികൾ രൂപപ്പെട്ടു. തുടർച്ചയായി മഴ പെയ്യുന്നതിനാൽ വെള്ളക്കെട്ടുമാണ്. മെറ്റൽ ഇളകി കിടക്കുന്നതിനാൽ വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ മെറ്റൽ തെറിച്ച് ഉണ്ടാകുന്ന അപകടങ്ങളും പതിവാണ്​. നർമാണ പ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും നാളുകളായി കാത്തിരിക്കുകയാണ് നാട്ടുകാർ. ഇതുവഴിയുള്ള ദുരിതയാത്രക്ക് പരിഹാരം കാണാൻ വർഷങ്ങളായി അധികാരികളുടെ കനിവും കാത്ത് കഴിയുകയാണ് പ്രദേശവാസികൾ. ഫോട്ടോ: കണ്ടൻപേരൂർ - ചെട്ടിയാർ മുക്ക് റോഡിൽ അറ്റകുറ്റപ്പണിക്കായി ഇറക്കിയ മെറ്റൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.