വീട്ടിൽനിന്ന്​ നാലു​പവൻ കവർന്നു

മല്ലപ്പള്ളി: കുടുംബാംഗങ്ങള്‍ മകളുടെ ചോറൂണ്​ ചടങ്ങിനുപോയ സമയം നോക്കി വീട്ടിൽ മോഷണം. എഴുമറ്റൂര്‍ വാളക്കുഴി കാരമല ഉന്നത്താനിൽ സജിത്തി‍ൻെറ വീട്ടിലാണ് മോഷണം നടന്നത്. മുന്‍വാതില്‍ പൂട്ട് ഇല്ലാത്തതിനാല്‍ ചാരിയിട്ട ശേഷമാണ് കുടുംബം ആറന്മുള ക്ഷേത്രത്തില്‍ ചോറൂണ്​ ചടങ്ങിന് പോയത്. ഉച്ചക്ക്​ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതായി സംശയം തോന്നിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ്​ അലമാരയില്‍ വെച്ചിരുന്ന നാലു പവൻ നഷ്ടപ്പെട്ടത് അറിയുന്നത്. വീടിന്റെ മുന്‍വാതിലിന് ലോക്കില്ലെന്ന് അറിയാവുന്നവർ ആരെങ്കിലുമാകാം മോഷണത്തിന് പിന്നിലെന്ന് സംശയിക്കുന്നു. വിരലടയാള വിദഗ്ധരും പൊലീസ് നായും സ്ഥലത്തെത്തി പരിശോധന നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.