പത്തനംതിട്ട: ജില്ല പഞ്ചായത്തും ക്ലീന്‍ കേരള കമ്പനിയും സംയുക്തമായി കുന്നന്താനം കിന്‍ഫ്ര പാര്‍ക്കില്‍ നിര്‍മിക്കുന്ന സംയോജിത പ്ലാസ്റ്റിക് പാഴ്വസ്തു സംസ്‌കരണ യൂനിറ്റിന്റെ ശിലാസ്ഥാപനം മന്ത്രി എം.വി. ഗോവിന്ദന്‍ 12ന് വൈകീട്ട് നാലിന് നിര്‍വഹിക്കും. പരിപാടിയുടെ സംഘാടക സമിതി രൂപവത്കരണം കുന്നന്താനം ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്നു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കുന്നന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീഷ് ബാബു അധ്യക്ഷയായിരുന്നു. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹന്‍, കവിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം.ഡി. ദിനേശ് കുമാര്‍, മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത കുര്യാക്കോസ്, കല്ലൂപ്പാറ പഞ്ചായത്ത് പ്രസിഡന്റ് സൂസന്‍ തോമസ്, ജില്ല പഞ്ചായത്ത് അംഗം സി.കെ. ലതാകുമാരി, കുന്നന്താനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഫ. എം.കെ. മധുസൂദനന്‍ നായര്‍, ബിനു വര്‍ഗീസ്, ജില്ല പ്ലാനിങ് കമ്മിറ്റി സര്‍ക്കാര്‍ നോമിനി എസ്.വി. സുബിന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റിമി നിറ്റി കൈപ്പള്ളില്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ബാബുകൂടത്തില്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി മുജീബ് റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി ഭാരവാഹികൾ: മാത്യു ടി.തോമസ് എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്‍ (രക്ഷാധികാരികള്‍ ), ബിന്ദു ചന്ദ്രമോഹനന്‍ (മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് -ചെയര്‍പേഴ്സൻ), ശ്രീദേവി സതീഷ് ബാബു (കുന്നന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് - കണ്‍വീനര്‍), ജില്ല പഞ്ചായത്ത് മെംബര്‍ സി.കെ. ലതാകുമാരി, എസ്.വി. സുബിന്‍, സി.എം. മോഹന്‍, എം.ബി. ദിലീപ് കുമാര്‍, സ്മിത വിജയരാജന്‍ (ജോയന്റ് കണ്‍വീനര്‍മാര്‍). --------------------- നെഹ്റു യുവകേന്ദ്ര അഫിലിയേഷന്‍ കാമ്പയിന്‍ പത്തനംതിട്ട: ഭാരതസര്‍ക്കാര്‍-യുവജനകാര്യ കായിക മന്ത്രാലയത്തിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന നെഹ്റു യുവകേന്ദ്ര പത്തനംതിട്ട അഫിലിയേഷന്‍ കാമ്പയിന്‍ ഭാഗമായി സംഘടനകള്‍ക്ക് അഫിലിയേഷന്‍ നല്‍കുന്നു. സന്നദ്ധ സംഘടനകള്‍, ലൈബ്രറി/ഗ്രന്ഥശാലകള്‍, സാംസ്‌കാരിക സംഘടനകള്‍, കൂട്ടായ്മകള്‍, ആര്‍ട്സ് ആൻഡ് സ്പോര്‍ട്സ് ക്ലബുകള്‍, സ്പോര്‍ട്സ് കൗണ്‍സില്‍ അഫിലിയേഷനുള്ള ഫുട്ബാള്‍ വോളിബാള്‍ ക്ലബുകള്‍, യുവജനക്ഷേമ ബോര്‍ഡുമായി അഫിലിയേറ്റ് ചെയ്ത ക്ലബുകള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 7558892580, 0468 269258.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.