മല്ലപ്പള്ളി: റാന്നി നിയോജകമണ്ഡലത്തിൽ ഗവ. ആശുപത്രികൾക്ക് പുതിയ കെട്ടിടങ്ങൾ നിർമിക്കാൻ ഫണ്ട് അനുവദിച്ചപ്പോൾ ചോർന്നൊലിക്കുന്ന കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കോട്ടാങ്ങൽ ഫാമിലി ഹെൽത്ത് സെന്‍ററിനെ അവഗണിച്ച എം.എൽ.എയുടെ നിലപാടിൽ കോട്ടാങ്ങൽ കോൺഗ്രസ് മണ്ഡലം നേതൃയോഗം പ്രതിഷേധിച്ചു. ദിവസേന നുറുകണക്കിന് രോഗികൾ വരുന്ന ആശുപത്രിക്ക് അടിയന്തരമായി കെട്ടിടം പണിയാൻ തുക അനുവദിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഡി.സി.സി ജനറൽ സെക്രട്ടറി കാട്ടൂർ അബ്ദുസ്സലാം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് കൊച്ചുമോൻ വടക്കേൽ അധ്യക്ഷതവഹിച്ചു. ജി. സതീഷ് ബാബു, ഒ.എൻ. സോമശേഖര പണിക്കർ, ബി. സുരേഷ് കുമാർ, ഷംസുദ്ദീൻ സുലൈമാൻ, ജോൺസൺ ഈറക്കൽ, തേജസ് കുമ്പുളുവേലി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.