അടൂർ: പഴകുളം മേട്ടുമ്പുറം സ്വരാജ് ഗ്രന്ഥശാല അഭിമിഖ്യത്തിൽ ഹിരോഷിമ ദിനാചരണവും സമാധാന പ്രതിജ്ഞയുമെടുത്തു. പള്ളിക്കൽ ഗ്രാമപഞ്ചായത്ത് അംഗം റോസമ്മ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് എസ്. മീരാസാഹിബ് അധ്യക്ഷതവഹിച്ചു. അടൂർ: കസ്തൂര്‍ബ ഗാന്ധിഭവനിൽ ഹിരോഷിമ ദിനം ആചരിച്ചു. ഡയറക്ടർ കുടശ്ശനാട് മുരളി ഉദ്ഘാടനം നിർവഹിച്ചു. വികസന സമിതി അംഗം അനിരുദ്ധൻ തടത്തിൽ അധ്യക്ഷതവഹിച്ചു. രാജലക്ഷ്മി കുഞ്ഞമ്മ, പഴകുളം ആന്റണി എന്നിവർ ഗാനങ്ങൾ ആലപിച്ചു. ശ്രീദേവ്, ലൈബ്രറി താലൂക്ക് കൗൺസിൽ അംഗം എസ്. മീരാസാഹിബ്, ഹർഷകുമാർ, സി.ഡി.എസ് ഭാരവാഹികളായ ശശികല, രജുല ബീവി, ജയശ്രീ, അഞ്ജന വിജയൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.