മല്ലപ്പള്ളി: കൊറ്റനാട് പഞ്ചായത്തിലെ വെറ്ററിനറി കേന്ദ്രത്തിൽ സ്ഥിരം ഡോക്ടറുടെ സേവനം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. ജില്ല ജനറൽ സെക്രട്ടറി സമദ് മേപ്രത്ത് ഉദ്ഘാടനം ചെയ്തു. വിജയൻ വെള്ളയിൽ അധ്യക്ഷതവഹിച്ചു. അൻസാരി മന്ദിരം, സി.ഡി. ഷാജഹാൻ, തോമസ് മാത്യു, അസിസ് ചുങ്കപ്പാറ, ഇസ്മായിൽ ചീനിയിൽ, സി.എം. സലിം, മെറിൻ, ജിതിൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.