മുടിയൂർക്കോണത്ത്​ ദുരിതാശ്വാസ ക്യാമ്പ് തുറന്നു

പന്തളം: മഴ കനത്തതോടെ പന്തളം മുടിയൂർക്കോണത്ത്​ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. വ്യാഴാഴ്ച രാവിലെ മുതൽ അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനാൽ പന്തളത്തെ താഴ്ന്ന പ്രദേശമായ മുടിയൂർക്കോണം, നാഥനടി കളത്തിലെ എട്ടോളം കുടുംബങ്ങളെ സമീപത്തെ എം.ടി എൽ.പി സ്കൂളിലേക്ക് മാറ്റി. വ്യാഴാഴ്ച രാവിലെ അടൂർ തഹസിൽദാർ ജി.കെ. പ്രദീപിന്‍റെ നേതൃത്വത്തിൽ റവന്യൂ സംഘം സന്ദർശിച്ച് ക്യാമ്പ് ആരംഭിക്കാൻ നിർദേശം നൽകുകയായിരുന്നു. വരും ദിവസങ്ങളിൽ മഴ ശക്തി പ്രാപിച്ചാൽ പന്തളത്തെ കൂടുതൽ പ്രദേശങ്ങൾ വെള്ളത്തിലാകും. അച്ചൻകോവിലാറ്റിൽ പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിന് സമീപം മുള, മരം, പ്ലാസ്റ്റിക്, കുപ്പികൾ തുടങ്ങിയവ അടിഞ്ഞു കൂടിക്കിടക്കുന്നത് സമീപത്തെ പാലത്തിന്‍റെ ബലക്ഷയത്തിനു കാരണമാകുമോയെന്ന ആശങ്കയും നാട്ടുകാർക്കുണ്ട്. ഫോട്ടോ : അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നപ്പോൾ. പന്തളം മഹാദേവക്ഷേത്രത്തിന്​ സമീപത്തുനിന്നുള്ള ദൃശ്യം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.