കെ.എസ്.യു ജില്ല സമ്മേളനം; പത്തനംതിട്ട: ജനാധിപത്യ രാജ്യത്ത് മാധ്യമങ്ങൾക്ക് നിർണായകമായ പങ്കാണുള്ളതെന്ന് അഡ്വ.ശിവദാസൻ നായർ അഭിപ്രായപ്പെട്ടു. കെ.എസ്.യു ജില്ല സമ്മേളനത്തിന്റെ ഭാഗമായി ടൗൺ ഹാളിൽ സംഘടിപ്പിച്ച മാധ്യമ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുതിർന്ന മാധ്യമപ്രവർത്തകനായ ബോബി എബ്രഹാം വിഷയാവതരണം നടത്തി. കെ.എസ്.യു ജില്ല പ്രസിഡന്റ് അൻസർ മുഹമ്മദ് അധ്യക്ഷത വഹിച്ചു. പ്രസ് ക്ലബ് പ്രസിഡന്‍റ് സജിത്ത് പരമേശ്വരൻ, എസ്.ഡി. വേണുകുമാര്‍, കെ.പി.സി.സി സെക്രട്ടറി അനീഷ് വരിക്കണ്ണാമല, ആഘോഷ് വി സന്തോഷ് എന്നിവർ സംസാരിച്ചു. PTL 12 KSU കെ.എസ്.യു ജില്ല സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മാധ്യമ സെമിനാർ അഡ്വ.ശിവദാസൻ നായർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.