റാന്നി: പഴവങ്ങാടി, നാറാണംമൂഴി പഞ്ചായത്തുകളുടെ ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ എസ്.ടി കുടുംബങ്ങൾക്ക് 100 തൊഴിൽ ദിനങ്ങൾ അധികമായി നൽകുന്ന എസ്.ടി പ്ലസ് പദ്ധതിയിൽ കൂടുതൽ കുടുംബങ്ങളെ പങ്കാളികളാക്കാനും കൂടുതൽ തൊഴിൽദിനങ്ങൾ സൃഷ്ടിക്കാനും തീരുമാനം. നീരേറ്റുകാവ് എസ്.ടി കോളനിയിൽ നടത്തിയ ഗ്രാമസഭ പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്‍റ് അനിത അനിൽകുമാർ ഉദ്ഘാടനം ചെയ്തു. എം.സി. വർഗീസ് അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ വിശദീകരണം അസി. സെക്രട്ടറി കെ. പ്രദീപ് നിർവഹിച്ചു. വാർഡ് അംഗം ഷൈനി പി. മാത്യു, നാറാണംമൂഴി പഞ്ചായത്ത് അംഗം ആനിയമ്മ അച്ചൻകുഞ്ഞ്, തൊഴിലുറപ്പ് പദ്ധതി ജീവനക്കാരായ മനോജ് ജോർജ്, മനു മോഹൻ, മണിമോൻ, എസ്.സി പ്രമോട്ടർ സുഭിക്ഷ എന്നിവർ സംസാരിച്ചു. Ptl rni_1 st ഫോട്ടോ: നീരേറ്റുകാവ് എസ്.ടി കോളനിയിൽ നടന്ന ഗ്രാമസഭ പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്‍റ് അനിത അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.