അടൂർ: ബി.എം ആൻഡ് ബി.സി നിലവാരത്തിൽ നവീകരണം നടത്തിയ പ്ലാന്റേഷൻ മുക്ക്-തേപ്പുപാറ- നെടുമൺകാവ് പാതയിൽ പൈപ്പ് പൊട്ടി. പ്ലാന്റേഷൻ ജങ്ഷന് സമീപം അടുത്തിടെ ടാറിങ് നടത്തിയ ഭാഗമാണ് പൈപ്പ് പൊട്ടിയതിനെത്തുടർന്ന് തകർന്നത്. അഞ്ചുദിവസം കഴിഞ്ഞിട്ടും റോഡിന്റെ അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. ഗതാഗത തടസ്സം ഉണ്ടാകുന്നുണ്ട്. ടാറിങ്ങിന്റെ കുറച്ചേറെ ഭാഗം അടർന്നുമാറി. അറ്റകുറ്റപ്പണി നടത്തണമെങ്കിൽ ടാറിങ് ഇളക്കണം. ഇതുവഴിയുള്ള ഗതാഗതവും നിരോധിക്കേണ്ടിവരും. കെ.ഐ.പി കനാലിന് കുറുകെ പുതിയ പാലം നിർമിക്കുന്ന പ്രവൃത്തി മാത്രമാണ് ബാക്കിനിൽക്കുന്നത്. പുതിയ പാലവും പാത ടാറിങ്ങുമുൾപ്പടെ 20 കോടി മുടക്കിയാണ് നിർമാണം. 8.1 കിലോമീറ്റർ ദൂരമാണ് റോഡിനുള്ളത്. പാലംപണി ഉടൻ ആരംഭിക്കുമെന്നാണ് അധികൃതർ പറയുന്നത്. PTL ADR Road പ്ലാന്‍റേഷൻമുക്കിന് സമീപം പൈപ്പ് പൊട്ടി റോഡ് തകർന്നപ്പോൾ ................... മുന്നൊരുക്കവുമായി അഗ്നിരക്ഷ സേന അടൂർ: ജില്ലയിൽ മഴമൂലമുള്ള അപകടങ്ങൾ ഒഴിവാക്കുന്നതിനായി അഗ്നിരക്ഷസേന വിഭാഗം മുന്നൊരുക്കം ശക്തമാക്കി. പ്രാദേശിക അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സിവിൽ ഡിഫൻസ് വളന്‍റിയേഴ്സ് വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ നേരിട്ടെത്തി മുന്നറിയിപ്പ് നൽകുന്നുണ്ട്. മുൻ വർഷങ്ങളിൽ പ്രളയമുണ്ടായ പ്രദേശങ്ങൾ സന്ദർശിച്ച് പ്രദേശവാസികൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. അടിയന്തര സാഹചര്യത്തിൽ ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ: അടൂർ ഫയർഫോഴ്സ്- 101 (ടോൾ ഫ്രീ നമ്പർ), 04734229100, 9497920091, 9497920092.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.