പത്തനംതിട്ട: കെട്ടിടനികുതി പൂര്‍ണമായി ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറ്റുന്നതിന് എല്ലാ നികുതിദായകരും പ്രവര്‍ത്തന സമയങ്ങളില്‍ വാര്‍ഡ്, വീട് നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവ വിളിച്ചുപറയുകയോ വാട്സ്ആപ് മുഖേനയോ അറിയിക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. അപേക്ഷ ക്ഷണിച്ചു പത്തനംതിട്ട: 2022-24 അധ്യയന വര്‍ഷത്തെ ഡി.എല്‍.എഡ് കോഴ്സിലേക്ക് സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചു. www.education.kerala.gov.in വെബ് സൈറ്റില്‍ ലഭ്യമാണ്. ആഗസ്റ്റ് 16ന് അഞ്ചിന് മുമ്പ് പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടറുടെ തിരുവല്ല കാര്യാലയത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ....................... നാഷനല്‍ സാമ്പിള്‍ സര്‍വേ ആരംഭിച്ചു പത്തനംതിട്ട: നാഷനല്‍ സാമ്പിള്‍ സര്‍വേയുടെ 79ാമത് സർവേ ജോലികള്‍ ആരംഭിച്ചു. 2023 ജൂണ്‍ 30 വരെയാണ് കാലാവധി. ജില്ലയിലെ തെരഞ്ഞെടുത്ത 24 വാര്‍ഡുകളില്‍ നടത്തുന്ന സര്‍വേ കേരളത്തില്‍ എക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പാണ് നടത്തുന്നത്. 2030ല്‍ രാജ്യം കൈവരിക്കേണ്ട സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ സൂചികകള്‍ തയാറാക്കുന്നതിന് വേണ്ടിയാണ് വിവരശേഖരണം. സർവേക്കായി വകുപ്പ് ഉദ്യോഗസ്ഥര്‍ സമീപിക്കുമ്പോള്‍ ശരിയായും പൂര്‍ണമായതുമായ വിവരങ്ങള്‍ നല്‍കണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.