പാതയോരത്തെ കാട് അപകട ഭീഷണി

അടൂർ: പ്ലാന്‍റേഷൻമുക്ക്-തേപ്പുപാറ-നെടുമൺകാവ് പാതയിൽ മുസ്‌ലിം പള്ളിക്ക് സമീപം കൊടുംവളവിൽ റോഡിലേക്ക് കാട് വളർന്ന് നിൽക്കുന്നത് കാഴ്ച മറക്കുന്നു. വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. കുത്തനെയുള്ള ഈ ഭാഗത്ത് ഇറങ്ങി വരുന്ന വാഹനങ്ങൾ പാലം കടന്ന് വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിച്ച് അപകടം സംഭവിക്കാനുള്ള സാധ്യത ഏറെയാണ്. ഒരു വശത്ത് കാട് റോഡിന്‍റെ ടാറിങ് ഭാഗത്തേക്ക് പടർന്ന് കയറിയിരിക്കുകയാണ്. ഈ ഭാഗത്ത് ഇഴജന്തുക്കളുടെ ശല്യവും ഉണ്ട്. അടുത്തിടെ ഈ പാത ബി.എം ആൻഡ്​ ​ബി.സി ടാറിങ് നടത്തിയിരുന്നു. PTL ADR Kaadu പ്ലാന്‍റോഷൻ മുക്ക് - നെടുമൺകാവ് പാതയിൽ കനാൽ പാലത്തിന് സമീപം ടാറിങ് ഭാഗത്തേക്ക് കാട് പടർന്ന നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.