സി.പി.ഐ ജില്ല സമ്മേളനം അഞ്ചു മുതൽ പത്തനംതിട്ടയിൽ

പത്തനംതിട്ട: സി.പി.ഐ ജില്ല സമ്മേളനം അഞ്ച്, ആറ്, ഏഴ് തീയതികളിൽ പത്തനംതിട്ടയിൽ നടക്കും. 36 വർഷത്തിനുശേഷമാണ് പത്തനംതിട്ടയിൽ ജില്ല സമ്മേളനം എത്തുന്നത്. പാർട്ടിക്ക് പത്തനംതിട്ടയിൽ നാലു വർഷത്തിനുള്ളിൽ വലിയ വളർച്ചയാണ് ഉണ്ടായതെന്ന്​ ജില്ല സെക്രട്ടറി എ.പി. ജയൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 5000ത്തിൽപരം പുതിയ അംഗങ്ങളും 400ൽപരം പുതിയ ബ്രാഞ്ചുകളും 17 ലോക്കൽ കമ്മിറ്റികളും മൂന്നു മണ്ഡലം കമ്മിറ്റിയും ഉണ്ടായി. 263 പേരാണ് പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കുന്നത്. അഞ്ചിന് വൈകീട്ട്​ നാലിന്​ ജില്ലയുടെ ഏഴു കേന്ദ്രങ്ങളിൽനിന്ന്​ പുറപ്പെടുന്ന ദീപശിഖ, പതാക, ബാനർ, കൊടിമരജാഥകൾ പത്തനംതിട്ട സെന്‍റ്​ പീറ്റേഴ്സ് ജങ്ഷനിൽ എത്തിച്ചേരും. പഴയ ​സ്വകാര്യ ബസ് സ്റ്റാൻഡിൽ പതാക ഉയർത്തൽ നടക്കും. മുതിർന്ന നേതാവ് വൈ. തോമസ് പതാക ഉയർത്തും. തുടർന്ന്​ ദേശീയ സെക്രട്ടേറിയറ്റ്​ അംഗം അമർജിത്​ കൗർ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. ആറിന് രാവിലെ 10ന്​ സെന്റ് സ്റ്റീഫൻസ് ഓഡിറ്റോറിയത്തിൽ പ്രതിനിധി സമ്മേളനം നടക്കും. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്​ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ സ്വാഗതസംഘം ജനറൽ കൺവീനർ വി.കെ. പുരുഷോത്തമൻപിള്ളയും പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.