വെള്ളപ്പൊക്കസാധ്യതയുള്ള പഞ്ചായത്തിൽ ഹെൽപ് ഡെസ്കും ക്യാമ്പുകളും ആരംഭിക്കും

അടൂർ: വെള്ളപ്പൊക്ക സാധ്യതയുള്ള പഞ്ചായത്തിൽ എല്ലാ പ്രദേശത്തും ഹെൽപ് ഡെസ്കും ക്യാമ്പുകളും ആരംഭിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അറിയിച്ചു. ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്. മണ്ഡലത്തിലെ വെള്ളപ്പൊക്ക സാധ്യതയുള്ള പഞ്ചായത്തുകളിലെ പഞ്ചായത്ത് പ്രസിഡന്‍റുമാർ, വില്ലേജ് ഓഫിസർമാർ, റവന്യൂ, ഹെൽത്ത്, പി.ഡബ്ല്യു.ഡി, കൃഷി, മൈനർ ഇറിഗേഷൻ, മേജർ ഇറിഗേഷൻ, അഗ്​നിരക്ഷാസേന അടക്കമുള്ള ഉദ്യോഗസ്ഥരുടെ യോഗം അടൂർ താലൂക്ക് ഓഫിസിൽ ചേർന്നു. വെള്ളപ്പൊക്കസാധ്യത പ്രദേശങ്ങളിൽനിന്ന് ആളുകളെ മാറ്റുന്നതിന് പഞ്ചായത്തുകളിൽ അനൗൺസ്മെന്‍റ്​ നടത്തും. റോഡുകളുടെ ഓടകൾ തെളിച്ച് വെള്ളം ഒഴുകുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. അച്ചൻകോവിൽ, കല്ലട നദികളുടെ തീരങ്ങൾ കെട്ടിസംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് മേജർ ഇറിഗേഷൻ വകുപ്പിനെ ചുമതലപ്പെടുത്തി. ഈ നദികളുടെ തീരങ്ങളിൽ താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കാനും തീരുമാനിച്ചു. വെള്ളപ്പൊക്കം ഉണ്ടായാൽ അവിടെ രക്ഷാപ്രവർത്തനത്തിന് ഡിങ്കി ബോട്ട് സജ്ജീകരിക്കാനും കലക്ടർക്ക് നിർദേശം നൽകാനും യോഗം തീരുമാനമെടുത്തു. അടൂർ നഗരസഭയിൽ ക്യാമ്പ് തുടങ്ങുന്നതിന് ആവശ്യമായ നിർദേശം നൽകി. മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശത്തുള്ളവരെ മാറ്റിപ്പാർപ്പിക്കാൻ വില്ലേജ് ഓഫിസർക്ക് നിർദേശം നൽകിയിട്ടുണ്ട്. വിവിധ പഞ്ചായത്ത് പ്രസിഡന്‍റുമാരും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. PTL ADR Yogam മഴക്കെടുതി മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ചേർന്ന യോഗത്തിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.