മൂന്ന്​ ദുരിതാശ്വാസ ക്യാമ്പ്​ തുറന്നു

പത്തനംതിട്ട: ജില്ലയില്‍ മൂന്നു ദുരിതാശ്വാസ ക്യാമ്പ്​ തുറന്നു. റാന്നി അറയാഞ്ഞിലിമണ്‍ ഗവ. എല്‍.പി സ്കൂള്‍, പുറമറ്റം വെണ്ണിക്കുളം സെന്‍റ്​ ബഹനാന്‍സ് എച്ച്.എസ്.എസ്, ആനിക്കാട് അംഗന്‍വാടി നമ്പര്‍ 83 എന്നിവിടങ്ങളിലാണ് ക്യാമ്പ്​ തുറന്നത്. റാന്നി അറയാഞ്ഞിലിമണ്‍ ഗവ. എല്‍.പി സ്‌കൂളിലെ ക്യാമ്പില്‍ മൂന്നു കുടുംബത്തിലെ 13 പേര്‍ കഴിയുന്നുണ്ട്​. വെണ്ണിക്കുളത്ത്​ ഒരു കുടുംബത്തിലെ നാലുപേരുണ്ട്. ളാഹയില്‍ മണ്ണിടിച്ചില്‍ ഭീഷണി മൂലം ഒരു കുടുംബത്തിലെ നാലുപേരെ തൊട്ടടുത്തുള്ള വീട്ടിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. അറയാഞ്ഞിലിമണ്ണില്‍ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയ കുടുംബങ്ങളെ പ്രമോദ് നാരായണ്‍ എം.എല്‍.എ സന്ദര്‍ശിച്ചു. ജീവനക്കാര്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് വിട്ടുപോകുന്നതിന്​ വിലക്ക്​ പത്തനംതിട്ട: മഴയുടെ പശ്ചാത്തലത്തില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജീവനക്കാര്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് വിട്ടുപോകുന്നത് കലക്ടർ തടഞ്ഞു. ഇതുപ്രകാരം എല്ലാ ജില്ലതല വകുപ്പ് ഉദ്യോഗസ്ഥരും ഓഫിസില്‍ ഹാജരാകണം. തങ്ങളുടെ പരിധിയിലുള്ള എല്ലാ വകുപ്പുകളുടെയും പ്രാദേശിക അതോറിറ്റികളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും മുഴുവന്‍ ജീവനക്കാരും തൊഴിലാളികളും ഓഫിസുകളില്‍ കൃത്യമായി ഹാജരാകാന്‍ നിര്‍ദേശിക്കണം. ജില്ല ദുരന്ത നിവാരണ അതോറിറ്റി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നപക്ഷം അവരുടെ സേവനം അതതിടങ്ങളില്‍ ലഭ്യമാക്കേണ്ടതാണെന്നും കലക്ടറുടെ ഉത്തരവില്‍ പറയുന്നു. നാലുവരെ ഉത്തരവിന് പ്രാബല്യമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.