മദ്​റസ അധ്യാപക ക്ഷേമനിധി: അവാര്‍ഡിന് അപേക്ഷിക്കാം

പത്തനംതിട്ട: 2021-22 അധ്യയനവര്‍ഷം എസ്.എസ്.എല്‍.സി, പ്ലസ് ടു തത്തുല്യ പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ മദ്​റസ അധ്യാപക ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് കാഷ് അവാര്‍ഡിന് അപേക്ഷിക്കാം. രണ്ടുവര്‍ഷത്തില്‍ കുറയാതെ അംഗത്വമുള്ള ക്ഷേമനിധി അംഗങ്ങള്‍ വെള്ളപേപ്പറില്‍ തയാറാക്കിയ അപേക്ഷയോടൊപ്പം ക്ഷേമനിധി അംഗത്വകാര്‍ഡ് പകര്‍പ്പ്, 2022 ജൂണ്‍-30 വരെയുള്ള അംഗത്വ വിഹിതം അടവാക്കിയ രസീതിയുടെ പകര്‍പ്പ്, സ്വന്തം ബാങ്ക്പാസ് ബുക്കിന്‍റെ പകര്‍പ്പ്, വിദ്യാര്‍ഥിയുടെ പരീക്ഷഫലത്തിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതം 2022 ആഗസ്റ്റ്-31നകം ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍, കേരള മദ്​റസ അധ്യാപക ക്ഷേമനിധി ഓഫിസ്, കെ.യു.ആര്‍.ഡി.എഫ്.സി ബില്‍ഡിങ്​, രണ്ടാംനില, ചക്കോരത്ത്കുളം, വെസ്റ്റ്ഹില്‍ പി.ഒ, കോഴിക്കോട് 673005 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണമെന്ന് മദ്​റസ അധ്യാപക ക്ഷേമനിധി ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ അറിയിച്ചു. ഫോണ്‍: 0495 2966577.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.