തിരുവല്ല: അനധികൃതമായി മണ്ണ് കടത്തിയ അഞ്ച് ടോറസുകൾ തിരുവല്ല പൊലീസ് പിടികൂടി. അമിത വേഗത്തിന് 12 വാഹനങ്ങൾക്ക് മേൽ പിഴചുമത്തി. തിരുവല്ലയുടെ വിവിധ ഭാഗങ്ങളിലായി ശനിയാഴ്ച രാവിലെ മുതൽ പൊലീസ് നടത്തിയ പരിശോധനയിലാണ് നടപടി. തിരുവല്ല ഡിവൈ.എസ്.പി ടി. രാജപ്പൻെറ നിർദേശ പ്രകാരം സി.ഐ പി.എസ്. വിനോദിൻെറ നേതൃത്വത്തിലെ സംഘം നടത്തിയ പരിശോധനയിലാണ് ടോറസുകൾ പിടികൂടിയത്. ടിപ്പർ ലോറിയിടിച്ച് വെള്ളിയാഴ്ച ഇരവിപേരൂരിൽ സ്കൂട്ടർ യാത്രിക മരണപ്പെട്ട പശ്ചാത്തലത്തിലാണ് പൊലീസ് പരിശോധന ശക്തമാക്കിയത്. ടിപ്പറുകളെ നിരീക്ഷിക്കാനും വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കാനും പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചതായി ഡിവൈ.എസ്.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.