പ്രവാചക നിന്ദക്കെതിരെ പ്രതിഷേധം

പത്തനംതിട്ട: ബി.ജെ.പി നേതാക്കളുടെ പ്രവാചക നിന്ദക്കെതിരെ കുലശേഖരപതി മുസ്​ലിം ജമാഅത്ത് കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധ റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. പൊതുസമ്മേളനം ചീഫ് ഇമാം മുഹമ്മദ് സ്വാലിഹ് മൗലവി ഉദ്ഘാടനം ചെയ്തു. പ്രവാചകനെ അധിക്ഷേപിച്ച ബി.ജെ.പി നേതാക്കൾക്കെതിരെ നടപടി സ്വീകരിക്കാത്ത കേന്ദ്ര സർക്കാർ നിലപാടിൽ മാറ്റം വരുത്തണമെന്ന്​ ആവശ്യപ്പെട്ടു. ജമാഅത്ത് പ്രസിഡന്‍റ്​ അൻസാർ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ടൗൺ ജുമാമസ്ജിദ് ചീഫ് ഇമാം അബ്ദുൽ ശുക്കൂർ മൗലവി മുഖ്യപ്രഭാഷണം നടത്തി. ജമാഅത്ത് സെക്രട്ടറി എസ്. മുഹമ്മദ്‌ റാഷിദ്‌, എച്ച്. ഷാജഹാൻ, യൂസുഫ് മോളുട്ടി, സാദിഖ്​ അഹമ്മദ്, അഫ്സൽ ആനപ്പാറ, ഷെരീഫ് വലഞ്ചുഴി, അബ്‌ദുൽ ഹാദി മൗലവി, അഡ്വ. മുഹമ്മദ് അൻസാരി എന്നിവർ സംസാരിച്ചു. PTL 10 RALLY പ്രവാചക നിന്ദക്കെതിരെ കുലശേഖരപതി മുസ്​ലിം ജമാഅത്ത് കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധ റാലിയും പൊതുസമ്മേളനവും കുലശേഖരപതി ചീഫ് ഇമാം മുഹമ്മദ് സ്വാലിഹ് മൗലവി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.