പൈപ്പ് പൊട്ടി റോഡ്​ കുഴിയായി

വടശ്ശേരിക്കര: ഉന്നത നിലവാരത്തിൽ നിർമിച്ച ആങ്ങമൂഴി-വടശ്ശേരിക്കര റോഡിലെ പേഴുംപാറ പോസ്റ്റ് ഓഫിസിനു മുന്നിൽ റോഡിനു​ മധ്യത്തിൽ​ പൈപ്പ് പൊട്ടൽ മൂലം കുഴി രൂപപ്പെട്ടു. കിലോമീറ്റർ ഒന്നിന് രണ്ട്​ കോടി വീതം ചെലവഴിച്ച്​ ഉന്നത നിലവാരത്തിൽ ശബരിമല സമാന്തര പാതയെന്ന നിലക്ക് വികസിപ്പിച്ച റോഡിനാണ് ഈ ദുർഗതി. റോഡിന്‍റെ ഒത്തനടുവിൽ കേരള വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടിപ്പൊളിഞ്ഞ് വലിയകുഴികൾ രൂപപ്പെടാൻ തുടങ്ങിയിട്ട് ഏറെനാളായി. തിരക്കേറിയ റോഡിലെ കുഴികൾ ദിവസവും വലുതാകുന്നു. അടിയന്തര നടപടി ഉണ്ടായില്ലെങ്കിൽ അപകടസാധ്യതയും ദിവസങ്ങളോളം കുടിവെള്ളം മുടങ്ങുന്ന സാഹചര്യവും ഉണ്ടാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.