പത്തനംതിട്ട: ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴില്‍ പത്തനംതിട്ടയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജന കേന്ദ്രത്തില്‍ ജൂലൈയില്‍ ആരംഭിക്കുന്ന സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍ നടത്തുന്ന പി.എസ്.സി, എസ്.എസ്.സി, ഐ.ബി.പി.എസ്, ആർ.ആര്‍.ബി തുടങ്ങി വിവിധ മത്സര പരീക്ഷകള്‍ക്ക് വേണ്ടി സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ പ്രവേശനം ലഭിക്കുന്ന ഉദ്യോഗാർഥികള്‍ക്ക് പരിശീലനം സൗജന്യമായിരിക്കും. ന്യൂനപക്ഷ വിഭാഗങ്ങളായ മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ, ജൈന, പാഴ്‌സി, സിഖ് എന്നി വിഭാഗങ്ങള്‍ക്ക് സീറ്റ് സംവരണം ചെയ്തിരിക്കുന്നു. ആറുമാസമാണ് പരിശീലനം. ക്ലാസ് രാവിലെ 10 മുതല്‍ വൈകീട്ട് 3.30 വരെ. ജനറല്‍ ഇംഗ്ലീഷ്, മാത്തമാറ്റിക്‌സ്, മലയാളം ആനുകാലികം, ജനറല്‍നോളഡ്ജ്, ഐ.ടി, സയന്‍സ്, ബാങ്കിങ്, വ്യക്തിത്വ വികസനം തുടങ്ങിയ വിഷയങ്ങളില്‍ പ്രഗല്ഭരായ അധ്യാപകര്‍ ക്ലാസിന് നേതൃത്വം നല്‍കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 20 വൈകട്ട് അഞ്ച് വരെ. ഉദ്യോഗാർഥികള്‍ 18 വയസ്സ് തികഞ്ഞവരും എസ്.എസ്.എല്‍.സിയോ ഉയര്‍ന്ന യോഗ്യതയോ ഉള്ളവരും ആയിരിക്കണം. അപേക്ഷകര്‍ വ്യക്തിഗത വിവരങ്ങള്‍, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് കോപ്പി എന്നിവ സഹിതം നേരിട്ടോ, പ്രിന്‍സിപ്പൽ, സി.സി.എം.വൈ പത്തനംതിട്ട, ഗവ. ഹയർ സെക്കൻഡറി സ്കൂള്‍ കോമ്പൗണ്ട്, തൈക്കാവ്, പത്തനംതിട്ട എന്ന വിലാസത്തിലോ സമര്‍പ്പിക്കണം. ഫോണ്‍: 8281165072, 9961602993, 0468 2329521. --------- കെ-ടെറ്റ്: അസ്സല്‍ സര്‍ട്ടിഫിക്കറ്റ് പരിശോധന പത്തനംതിട്ട: പരീക്ഷ ഭവന്‍ 2022 മേയില്‍ നടത്തിയ കെ-ടെറ്റ് (കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് ഫെബ്രുവരി 2022) പരീക്ഷയില്‍ തിരുവല്ല വിദ്യാഭ്യാസ ജില്ലയുടെ പരിധിയിലുള്ള സെന്ററായ എം.ജി.എം എച്ച്.എസ്.എസില്‍ പരീക്ഷ എഴുതി വിജയിച്ചവരുടെ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ പരിശോധന ജൂണ്‍ 10, 13, 14 തീയതികളില്‍ രാവിലെ 10.30 മുതല്‍ വൈകീട്ട് 4.30 വരെ തിരുവല്ല ജില്ല വിദ്യാഭ്യാസ ഓഫിസില്‍ നടത്തും. കാറ്റഗറി രണ്ടിന് 10ന്, കാറ്റഗറി മൂന്നിന് 13ന്, കാറ്റഗറി നാലിന് 14ന്. സര്‍ട്ടിഫിക്കറ്റ് പരിശോധന വേളയില്‍ ഹാള്‍ടിക്കറ്റ്, എസ്.എസ്.എല്‍.സി തുടങ്ങിയ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ ശരിപകര്‍പ്പും ഹാജരാക്കണം. കോവിഡിന്റെ പശ്ചാത്തലമുള്ളവര്‍ക്കും പനിയുള്ളവര്‍ക്കും പിന്നീട് അവസരം നല്‍കുമെന്നും കോവിഡ് നിയന്ത്രണം പാലിച്ചു മാത്രമേ പങ്കെടുക്കാവൂവെന്നും തിരുവല്ല ഡി.ഇ.ഒ അറിയിച്ചു. ഫോണ്‍: 9847251419, 0469 2601349.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.