തേപ്പുപെട്ടിയിൽനിന്ന്​ വീട്ടിൽ തീപിടിത്തം

പന്തളം: പന്തളം തെക്കേക്കര പഞ്ചായത്ത് ആലുംമൂട്ടിൽ കിഴക്കതിൽ ജി. ജോർജിന്റെ വീടിന്‍റെ ഒന്നാം നിലയിലെ കിടപ്പുമുറിയിൽ തീപിടിത്തം. തേപ്പുപെട്ടി അശ്രദ്ധമായി ഏറെ സമയം ഓണാക്കി വെച്ചിരുന്നതിനാൽ തുണിയിൽനിന്ന്​ കട്ടിൽ, മെത്ത, അലമാര എന്നിവയിലേക്ക് തീ പടരുകയായിരുന്നു. അടൂർ അഗ്നിരക്ഷാസേന യൂനിറ്റ് സ്റ്റേഷൻ ഓഫിസർ വി. വിനോദ് കുമാറിന്റെ നേതൃത്വത്തിൽ ഓഫിസർമാരായ പി. സജീവ് കുമാർ, കെ.എസ്. രാജേഷ് കുമാർ, കെ. അജി കുമാർ, എസ്. കൃഷ്ണ കുമാർ, എസ്. സാനിഷ്, എസ്. ശ്രീജിത്ത്, എസ്. അമൃതാജി, ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിൽ തീ നിയന്ത്രണ വിധേയമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.