പണം മടക്കിക്കിട്ടണമെന്ന്​ ആവശ്യം മൈലപ്ര സഹകരണ ബാങ്കിൽ നിക്ഷേപകരുടെ ബഹളം

ptlth8 പത്തനംതിട്ട: ക്രമക്കേട്​ നടന്ന മൈലപ്ര സർവിസ്​ സഹകരണ ബാങ്കിന്​ മുന്നിൽ തിങ്കളാഴ്ചയും നിക്ഷേപകരുടെ ബഹളം. പണം മടക്കിക്കിട്ടണമെന്ന്​ ആവശ്യപ്പെട്ട്​ നിരവധി നിക്ഷേപകരാണ്​ എത്തിയത്​. തിങ്കളാഴ്ച​ പണം നൽകാമെന്ന്​ അവധി പറഞ്ഞതിനെ തുടർന്നാണ്​ നിക്ഷേപകർ എത്തിയത്. പണം കിട്ടാതായതോടെ അവർ ബഹളംവെച്ചു. ​സ്ഥിരനിക്ഷേപം ഉടൻ തിരിച്ചുകിട്ടണമെന്ന്​ ആവശ്യപ്പെട്ട്​ നിക്ഷേപകർ വലിയ ബഹളമാണ്​ നടത്തുന്നത്​. കൈയിൽ നയാപൈസ ഇല്ലാത്തതുകാരണം പലരുടെയും ​ദൈനംദിന ആവശ്യങ്ങളും മുടങ്ങി. സെക്രട്ടറിയുടെ ചാർജുള്ള ജീവനക്കാരൻ നിക്ഷേപകരെ ഭയന്ന്​ എത്തുന്നില്ല. ഭരണസമിതി അംഗങ്ങൾ ഇവിടേക്ക്​ തിരിഞ്ഞുനോക്കറേ ഇല്ല. ഇതിൽ പലരും സ്ഥലം​വിട്ടു. ഭരണസമിതി പിരിച്ചുവിടാൻ ഹൈകോടതിയിൽ ഒരു നിക്ഷേപകൻ ഹരജി നൽകിയിട്ടുണ്ട്​. കോടതി നിർശദേശത്തെ തുടർന്ന്​ ജോയന്‍റ്​ രജിസ്ട്രാർ കോടതിയിൽ റിപ്പോർട്ട് നൽകി. ഓഡിറ്റ് പ്രകാരം ബാങ്കിന് നഷ്ടമായ തുക സർചാർജ് ഇനത്തിൽ ഭരണസമിതി അംഗങ്ങളിൽനിന്ന്​ മുൻ സെക്രട്ടറിയിൽനിന്ന്​ ഈടാക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഹരജി ഈ ആഴ്ച പരിഗണിച്ചേക്കും. 32.95 കോടിയുടെ തിരിമറി സംശയിക്കുന്ന 2020-21ലെ ഓഡിറ്റ് റിപ്പോർട്ടിന്മേലാണ് ഇപ്പോൾ സഹകരണ വകുപ്പിന്‍റെ വകുപ്പ്തല അന്വേഷണം നടക്കുന്നത്. വകുപ്പിലെ കോന്നി ഇൻസ്പെക്ടർക്കാണ് അന്വേഷണച്ചുമതല. സഹകരണ വകുപ്പിന്‍റെ അനുമതിയില്ലാതെ തുടങ്ങിയ അമൃത ഫാക്ടറിക്ക് 29.58 കോടിയാണ് അഡ്വാൻസ് നൽകിയത്. ഫാക്ടറിയിൽനിന്ന്​ 32.95 കോടി ബാങ്കിന്​ കിട്ടാക്കടമാണ്​. നിക്ഷേപത്തുക തിരികെ ലഭിക്കുന്നില്ലെന്നുകാട്ടി 160ഓളം നിക്ഷേപകർ ജോയന്‍റ്​ രജിസ്ട്രാർക്ക്​ പരാതി നൽകിയിട്ടുണ്ട്​. കൂടാതെ സ്വർണപ്പണയതുക അടച്ചശേഷവും സ്വർണം തിരികെ നൽകുന്നില്ല, വസ്തുവിന്മേലുള്ള ലോൺ അടച്ചുതീർത്തിട്ടും പ്രമാണത്തിന്മേലുള്ള ബാധ്യത നീക്കുന്നില്ല തുടങ്ങിയ വിവിധ പരാതികളാണ് ഉയരുന്നത്. മൈലപ്രയിലെ പ്രധാന ശാഖ മാത്രമാണ് ഇപ്പോൾ തുറക്കുന്നത്. പണമില്ലാതായതോടെ മണ്ണാറക്കുളഞ്ഞി, ശാന്തിനഗർ ബ്രാഞ്ചുകൾ തുറക്കാറില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.