ബസിൽ അപമര്യാദയായി പെരുമാറിയ പ്രവാസി അറസ്റ്റിൽ

പന്തളം: കെ.എസ്.ആർ.ടി സൂപ്പർഫാസ്റ്റ് ബസിൽ വിദ്യാർഥിനിയോട്​ അപമര്യാദയായി പെരുമാറിയ പ്രവാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല എടത്വ തൈപ്പറമ്പിൽ പ്രവീണിനെയാണ് (30) പന്തളം പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രി 7.30ഓടെ കട്ടപ്പനയിൽനിന്ന്​ തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസിലായിരുന്നു സംഭവം. തിരുവല്ലയിൽനിന്ന്​ പന്തളത്തേക്കുവന്ന പ്രവീൺ തിരക്കേറിയ ബസിൽ പെൺകുട്ടിയോട് മോശമായി പെരുമാറിയെന്നാണ്​ പരാതി. യാത്രക്കാർ ഇടപെട്ട്​ ബസ് പന്തളം പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. ഞായറാഴ്ച വൈകീട്ട്​ കുവൈത്തിലേക്ക് പോകേണ്ട പ്രവീൺ, പന്തളം കടയ്ക്കാട് സ്വദേശിയായ സുഹൃത്തി‍ൻെറ വീട്ടിലേക്കുള്ള യാത്രയിലായിരുന്നു. ----------

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.