മല്ലപ്പള്ളി: പുറമറ്റം പ്രാഥമിക ആരോഗ്യകേന്ദ്രം, സെന്‍റ് ബഹനാൻസ് ഹൈസ്കൂൾ എസ്.പി.സി യൂനിറ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ ശുചിത്വ ബോധവത്കരണ സന്ദേശ റാലിയും ക്ലാസും നടത്തി. പുറമറ്റം പഞ്ചായത്ത് പ്രസിഡന്‍റ് സൗമ്യ ജോബി ഫ്ലാഗ്ഓഫ് ചെയ്തു. പ്രാഥമിക ആരോഗ്യകേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. ജിബി വർഗീസ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് ബി.പിള്ള എന്നിവർ ക്ലാസ് നയിച്ചു. വിദ്യാഭ്യാസ ആരോഗ്യസ്ഥിരം സമിതി ചെയർപേഴ്സൻ റോഷ്നി ബിജു, സി.പി.ഒ വിനു തോമസ്, എ.സി.പി.ഒ ലൗലി പി.എബ്രഹാം, ഡി.ഐ. അരുൺഗോപി, ഹെഡ്മിസ്ട്രസ് മേരി ജോർജ്, പ്രിൻസിപ്പൽ ഡോ. ജേക്കബ് എബ്രഹാം എന്നിവർ നേതൃത്വം നൽകി. -------- ഫോട്ടോ: ശുചിത്വ സന്ദേശറാലി പുറമറ്റം പഞ്ചായത്ത് പ്രസിഡന്‍റ് സൗമ്യ ജോബി ഫ്ലാഗ്ഓഫ് ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.