വനിത-യു.പി വായനമത്സരം ഫലം പ്രഖ്യാപിച്ചു

പത്തനംതിട്ട: ജില്ല ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച വനിത- യു.പി വായന മത്സരങ്ങളുടെ പരീക്ഷഫലം പ്രഖ്യാപിച്ചു. വനിത വിഭാഗത്തിൽ കോന്നി താലൂക്കിലെ കൂടൽ പബ്ലിക് ലൈബ്രറി ആൻഡ്​ റീഡിങ്​ റൂമിലെ വി.വി. വിനി ഒന്നാംസ്ഥാനം നേടി. അടൂർ താലൂക്കിലെ കരുവാറ്റ ഇ.വി സ്മാരക ഗ്രന്ഥശാലയിലെ സിന്ധു മാധവൻ രണ്ടാംസ്ഥാനം നേടി. മൂന്നാംസ്ഥാനം റാന്നി താലൂക്കിലെ മുക്കം, ശബരിഗിരി ലൈബ്രറിയിലെ ശ്രീജ ഗോപാൽ. യു.പി വിദ്യാർഥികളുടെ വിഭാഗത്തിൽ കൂരമ്പാല ചിത്രോദയം ഗ്രന്ഥശാലയിലെ മനു വന്ദന ഒന്നാംസ്ഥാനം നേടി. ചെറുകുന്നം ജി. ശിവരാമൻ മെമ്മോറിയൽ ഗ്രന്ഥശാലയിലെ ശ്രീപ്രിയ രണ്ടാംസ്ഥാനം നേടി. മൂന്നാംസ്ഥാനം മങ്ങാരം ഗ്രാമീണ വായനശാലയിലെ ഷിഹാദ് ഷിജു. വിജയികൾക്ക് യഥാക്രമം 3000, 2000, 1000 രൂപ ക്രമത്തിൽ കാഷ് അവാർഡും പ്രശസ്തിപത്രവും സമ്മാനിക്കും. വനിത വായന മത്സരത്തിൽ നാലാംസ്ഥാനം മുതൽ പത്താംസ്ഥാനം വരെ നേടിയവർക്ക് 500 രൂപ കാഷ് അവാർഡും പ്രശസ്തിപത്രവും നൽകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.