അടൂർ: ജനറൽ ആശുപത്രിയിൽ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താത്ത ആരോഗ്യമന്ത്രിയുടെയും അടൂർ എം.എൽ.എയുടെയും നഗരസഭയുടെയും അനാസ്ഥക്കെതിരെ ബി.ജെ.പി അടൂർ മുനിസിപ്പൽ കമ്മിറ്റി നേതൃത്വത്തിൽ ധർണ നടത്തി. ജില്ല വൈസ് പ്രസിഡന്‍റ് അഡ്വ. കെ. ബിനുമോൻ ഉദ്ഘാടനം ചെയ്തു. പാർട്ടി മുനിസിപ്പൽ പ്രസിഡന്‍റ് ഗോപകുമാർ മിത്രപുരം അധ്യക്ഷതവഹിച്ചു. മണ്ഡലം പ്രസിഡന്‍റ് അനിൽ നെടുമ്പള്ളിൽ മുഖ്യപ്രഭാഷണം നടത്തി. എസ്.സി മോർച്ച ജില്ല പ്രസിഡന്‍റ് രൂപേഷ് അടൂർ, മണ്ഡലം ജനറൽ സെക്രട്ടറി സജി മഹർഷിക്കാവ്, മണ്ഡലം വൈസ് പ്രസിഡന്‍റ് അജി വിശ്വനാഥ്, മണ്ഡലം വൈസ് പ്രസിഡന്‍റ് രവീന്ദ്രൻ മാങ്കൂട്ടം, മുനിസിപ്പൽ കൗൺസിലർ ശ്രീജ പ്രദീപ്, മണ്ഡലം ട്രഷറർ എസ്. വേണുഗോപാൽ, ആർ. ജിനു, മഹിള മോർച്ച മണ്ഡലം പ്രസിഡന്‍റ് ശ്രീലേഖ ഹരികുമാർ, ഒ.ബി.സി മോർച്ച മണ്ഡലം പ്രസിഡന്‍റ് വിനോദ് വാസുദേവൻ എന്നിവർ സംസാരിച്ചു. ---- PTL ADR BJP ബി.ജെ.പി അടൂർ മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച ധർണ ജില്ല വൈസ് പ്രസിഡന്‍റ് അഡ്വ. കെ. ബിനുമോൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.