പത്തനംതിട്ട: ടെലി മെഡിസിന്‍ സംവിധാനം ഒരുക്കുന്ന ഇ-സഞ്ജീവനി പദ്ധതിയുടെ നടത്തിപ്പിന് കമ്മിറ്റി രൂപവത്കരിച്ചു. കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ ചെയര്‍പേഴ്‌സനായും ജില്ല മെഡിക്കല്‍ ഓഫിസര്‍(ആരോഗ്യം) ഡോ. എല്‍. അനിതകുമാരി കണ്‍വീനറായും പ്രവര്‍ത്തിക്കും. ഇ-സഞ്ജീവനി ജില്ലതല എക്‌സിക്യൂട്ടിവ് കമ്മിറ്റിയില്‍ കോന്നി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍, എൻ.എച്ച്.എം ജില്ല പ്രോഗ്രാം മാനേജര്‍, ആര്‍ദ്രം നോഡല്‍ ഓഫിസര്‍, ടെലി മെഡിസിന്‍ ജില്ല നോഡല്‍ ഓഫിസര്‍, മെഡിക്കല്‍ കോളജിലെ ടെലിമെഡിസിന്‍ നോഡല്‍ ഓഫിസര്‍ തുടങ്ങിയവര്‍ അംഗങ്ങളാണ്. പ്രാഥമിക കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ സ്‌പെഷലിസ്റ്റ് സേവനങ്ങള്‍ ഇ-സഞ്ജീവനിയിലൂടെ നല്‍കുന്നതുവഴി ആരോഗ്യമേഖലക്ക് സമഗ്ര വളര്‍ച്ചയാണ് ഉണ്ടാകുന്നതെന്ന് കമ്മിറ്റി രൂപവത്കരണ യോഗത്തില്‍ അധ്യക്ഷതവഹിച്ചു സംസാരിച്ച കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. ആങ്ങമൂഴി, സീതത്തോട്, ചിറ്റാര്‍ എന്നിവിടങ്ങളിലെ ആരോഗ്യമേഖലയില്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നത് പദ്ധതിയുടെ വിജയമായി കാണണമെന്നും കലക്ടര്‍ പറഞ്ഞു. സംസ്ഥാനത്തെ ടെലി മെഡിസിന്‍ സംവിധാനമാണ് ഇ-സഞ്ജീവനിയിലൂടെ ലഭ്യമാകുന്നത്. കാട്ടുപന്നികളെ നശിപ്പിക്കൽ: സബ്മിഷനുകൾ ഫലം കണ്ടതിൽ ചാരിതാര്‍ഥ്യം -അഡ്വ. പ്രമോദ് നാരായണ്‍ എം.എല്‍.എ പത്തനംതിട്ട: കാട്ടുപന്നികളെ നശിപ്പിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അനുവദിച്ചുകൊണ്ടുള്ള മന്ത്രിസഭ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി അഡ്വ. പ്രമോദ് നാരായണ്‍ എം.എല്‍.എ പറഞ്ഞു. കാട്ടുപന്നി ആക്രമണം റാന്നി നിയോജകമണ്ഡലത്തിലെ എല്ലാ മേഖലയും നേരിടുന്നുണ്ട്. കര്‍ഷകര്‍ക്ക് ഒരു കൃഷിയും ചെയ്യാന്‍പറ്റാത്ത അവസ്ഥ. നാട്ടില്‍ പെറ്റുപെരുകിയ കാട്ടുപന്നികള്‍ മനുഷ്യജീവനും സ്വത്തിനും ഭീഷണിയായ സാഹചര്യമാണ്. ഈ അവസ്ഥയില്‍ ഇവയെ ഉന്മൂലനം ചെയ്യേണ്ടത് അത്യാവശ്യമാണ്. വനിത കമീഷന്‍ അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി പത്തനംതിട്ട: സംസ്ഥാന വനിത കമീഷന്‍ അംഗം ഷാഹിദ കമാല്‍ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടത്തിയ സിറ്റിങ്ങല്‍ 12 പരാതികള്‍ തീര്‍പ്പാക്കി. ആകെ 40 കേസുകളാണ് പരിഗണനക്കുവന്നത്. അഞ്ച് കേസുകള്‍ വിവിധ വകുപ്പുകളിലേക്ക് റിപ്പോര്‍ട്ടിനായി കൈമാറി. 23 പരാതികള്‍ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.