സ്കൂൾ.......... പത്തനംതിട്ട: സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി കുരുന്നുകളുടെ സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിന് മോട്ടോര്‍ വാഹനവകുപ്പ് പരിശോധനയും ബോധവത്കരണവും ശക്തമാക്കി. സ്‌കൂള്‍ വാഹനങ്ങളുടെ സുരക്ഷക്രമീകരണങ്ങള്‍ ഉറപ്പാക്കുന്നതിനായി പത്തനംതിട്ട ആര്‍.ടി.ഒ എ.കെ. ദിലുവിന്‍റെ നേതൃത്വത്തില്‍ മല്ലപ്പള്ളി താലൂക്കിലെ അറുപതോളം സ്‌കൂള്‍ വാഹനങ്ങള്‍ പരിശോധന നടത്തി. ന്യൂനതകള്‍ കണ്ടെത്തിയവ പരിഹരിച്ച് ഹാജരാകാന്‍ നിര്‍ദേശിച്ചു. ജില്ലയില്‍ ബുധനാഴ്ച ആകെ 202 സ്‌കൂള്‍ വാഹനങ്ങളാണ് പരിശോധനക്ക് വിധേയമാക്കിയത്. മേയ് 28ന് മല്ലപ്പള്ളി, പത്തനംതിട്ട ഓഫിസുകളിലും 30ന് കോന്നി സബ് ആര്‍.ടി ഓഫിസിലും സൈക്കോളജി, നിയമം, വാഹനത്തെക്കുറിച്ചുള്ള സാങ്കേതിക അവബോധം എന്നിവയെ അടിസ്ഥാനമാക്കി സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് ബോധവത്കരണ ക്ലാസ് നല്‍കും. ബുധനാഴ്ച തിരുവല്ല സബ് ആര്‍.ടി ഓഫിസില്‍ നടത്തിയ ബോധവത്കരണ പരിപാടിയില്‍ 260 സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ പങ്കെടുത്തു. മോട്ടോര്‍ വാഹന വകുപ്പിന്‍റെ നേതൃത്വത്തില്‍ നടത്തുന്ന പരിശീലനത്തില്‍ പങ്കെടുക്കുന്ന ഡ്രൈവര്‍മാര്‍ക്ക് ട്രെയിന്‍ഡ് ഡ്രൈവര്‍ എന്ന ഐ.ഡി കാര്‍ഡ് നല്‍കും. വാഹനപരിശോധന വേളയില്‍ ഈ കാര്‍ഡ് ധരിച്ചിട്ടില്ലാത്ത ഡ്രൈവര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ആര്‍.ടി.ഒ അറിയിച്ചു. സ്‌കൂള്‍ ബസുകള്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് കുറഞ്ഞത് 10 വര്‍ഷത്തെ പ്രവൃത്തിപരിചയവും ഹെവി വാഹനം ഓടിക്കുന്നതില്‍ അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ വൈറ്റ് കളര്‍ ഷര്‍ട്ടും കറുപ്പ് പാന്‍റും യൂനിഫോമായി ധരിക്കണം. മറ്റ് പബ്ലിക് സര്‍വിസ് വാഹനത്തില്‍ കുട്ടികളെ കൊണ്ടുവരുന്ന ഡ്രൈവര്‍മാര്‍ കാക്കി യൂനിഫോം ധരിക്കണം. സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ സാമൂഹിക പ്രതിബദ്ധത ഉള്ളവരും അച്ചടക്കം ഉള്ളവരും ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിക്കാത്തവരുമാണെന്ന് അതത് സ്‌കൂള്‍ മേധാവികള്‍ ഉറപ്പുവരുത്തണമെന്ന് ആര്‍.ടി.ഒ അറിയിച്ചു. ഈ അധ്യയനവര്‍ഷം മുതല്‍ കുട്ടികള്‍, രക്ഷാകര്‍ത്താക്കള്‍, അധ്യാപകര്‍ എന്നിവര്‍ക്കിടയില്‍ അഭിപ്രായ സര്‍വേ നടത്തി മാതൃക ഡ്രൈവറെ തെരഞ്ഞെടുത്ത് മോട്ടോര്‍ വാഹനവകുപ്പ് ഉപഹാരം നല്‍കി ആദരിക്കുമെന്നും ആര്‍.ടി.ഒ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.