പത്തനംതിട്ട: പട്ടികവര്‍ഗ വികസന വകുപ്പ് പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ട യുവതി- യുവാക്കള്‍ക്കായി സിവില്‍ സര്‍വിസ് പരിശീലനത്തിന് അവസരം നല്‍കും. അപേക്ഷകര്‍ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരും 30 വയസ്സില്‍ താഴെ പ്രായമുള്ളവരും ബിരുദ പഠനത്തില്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടുകൂടി കോഴ്‌സ് പൂര്‍ത്തീകരിച്ചവരോ ഫലം കാത്തിരിക്കുന്നവരോ ആയിരിക്കണം. യോഗ്യരുമായ പട്ടികവര്‍ഗക്കാര്‍ അപേക്ഷ ജൂണ്‍ ഒന്നിന് വൈകീട്ട് അഞ്ചിനുമുമ്പ് ഡയറക്ടര്‍, പട്ടികവര്‍ഗ വികസന വകുപ്പ്, നാലാംനില, വികാസ് ഭവന്‍, തിരുവനന്തപുരം -33 വിലാസത്തില്‍ അയക്കണം. ------ അപേക്ഷ ക്ഷണിച്ചു പത്തനംതിട്ട: നഗരസഭ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്ന ഉറവിട മാലിന്യ സംസ്‌കരണ പദ്ധതികളായ റിങ് കമ്പോസ്റ്റ് യൂനിറ്റ്, ബയോ ഡയജസ്റ്റര്‍ യൂനിറ്റുകള്‍ എന്നിവക്കുള്ള അപേക്ഷ ക്ഷണിച്ചു. പദ്ധതി നടപ്പിലാകുന്ന മുറക്ക് ഗുണഭോക്തൃ വിഹിതം ഒടുക്കി യൂനിറ്റുകള്‍ കൈപ്പറ്റാമെന്ന് പത്തനംതിട്ട നഗരസഭ സെക്രട്ടറി അറിയിച്ചു. -------- ജില്ലതല മത്സരം ഇന്ന് പത്തനംതിട്ട: ജില്ല ലൈബ്രറി കൗൺസിലിൽ സംഘടിപ്പിക്കുന്ന വനിത വായന-യു.പി വായന മത്സരത്തിന്‍റെ ജില്ലതല മത്സരം ഞായറാഴ്ച രാവിലെ 11ന് പത്തനംതിട്ട കോഓപറേറ്റിവ് കോളജിൽ നടക്കും. ജില്ലയിലെ ഓരോ താലൂക്കിലും നടന്ന താലൂക്ക്തല വായന മത്സരത്തിൽ ആദ്യ 10 സ്ഥാനം നേടിയവരെ പങ്കെടുപ്പിച്ച് ജില്ലതല മത്സരം സംഘടിപ്പിക്കുന്നത്. ---- ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍; അപേക്ഷസമയം നീട്ടി പത്തനംതിട്ട: ജില്ലയില്‍ വനംവകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ തസ്തികക്ക് വനാശ്രിതരായ ആദിവാസി സമൂഹത്തിലെ പട്ടികവര്‍ഗ വിഭാഗത്തിലെ യോഗ്യരായ പുരുഷ/സ്ത്രീ ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്നു. പൊതുവിഭാഗം, വനം വകുപ്പില്‍ ദിവസവേതനാടിസ്ഥാനത്തില്‍ കുറഞ്ഞത് 500 ദിവസമെങ്കിലും ജോലിചെയ്ത ആദിവാസി പട്ടികവര്‍ഗക്കാരായ പുരുഷ/സ്ത്രീ വിഭാഗത്തിലുള്ളവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി മേയ് 18നിന്ന് മേയ് 25ലേക്ക് നീട്ടി. ഫോണ്‍: 0468 2222665.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.